ഇടുക്കി: ഇടുക്കി ചേറ്റുകുഴിയില്‍ രണ്ടു വയസുകാരന് ടിപ്പര്‍ ലോറി ഇടിച്ചു മരിച്ചു. അസം സ്വദേശികളും അതിഥി തൊഴിലാളികളുമായ ദുലാല്‍ ഹുസൈന് ഖദീജ ബീഗത്തിന്റെയും മകന് മരുസ് റബ്ബാരി ആണ് ലോറി ഇടിച്ച് മരിച്ചത്.
സിമന്റ് ഇഷ്ട്ടിക കയറ്റി പോകുന്നതിനിടെ, റോഡിന് സമീപത്തു നിന്ന കുട്ടിയെ ലോറി ഇടിക്കുകയായിരുന്നു. ശേഷം ലോറി നിര്‍ത്താതെ പോവുകയുമായിരുന്നു . മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News