ബോവിക്കാനം: വീട്ടില്‍ കളിക്കുന്നതിനിടെ ടി.വി. ദേഹത്തുവീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. പ്രവാസിയായ തെക്കില്‍ ഉക്കിരംപാടിയിലെ നിസാറിന്റെയും ബാവിക്കര പള്ളിക്കാലിലെ ഫായിസയുടെയും ഏകമകന് മുഹമ്മദ് സാബിര്‍ (രണ്ട്) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ വീട്ടില്‍ മറ്റ് കുട്ടികള്ക്കൊപ്പൊം കളിക്കുന്നതിനിടെ കുട്ടി ടി.വി. സ്റ്റാന്‍ഡില്‍ പിടിച്ച് വലിക്കുകയായിരുന്നു. പഴയ വലിയ ടി.വി.യാണ് ദേഹത്ത് വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News