ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായി കെ.സുധാകരനെ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് വിളിച്ചു. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണോ രാഹുല്‍ അദ്ദേഹത്തെ വിളിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല. ഉച്ചകഴിഞ്ഞ് മൂന്നിനാണ് ഇരുവരും കാണുന്നത്.
മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ആരെയും താന്‍ ആക്ഷേപിച്ചിട്ടില്ലെന്നും സുധാകരന്‍ രാവിലെ വിശദീകരിച്ചിരുന്നു. പരാമര്‍ശത്തില്‍ സിപിഎം നേതാക്കള്‍ക്ക് വിഷമമില്ലെന്നും ഷാനിമോള്‍ ഉസ്മാനാണ് വിഷമം തോന്നിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
താന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് തനിക്കെതിരേ തിരിഞ്ഞ നേതാക്കളുടെ നിലപാട് ചോദ്യം ചെയ്ത് കെപിസിസി നേതൃത്വത്തിന് കത്തയച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News