കോവിഡ്: കാെല്ലത്ത് രണ്ടുവയസുകാരിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

കൊല്ലം:പാരിപ്പള്ളിയില്‍ കൊറോണ ലക്ഷണങ്ങളോടെ രണ്ടുവയസുകാരിയെ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 12,740 പേരാണ് കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 24 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 270 പേരാണ് ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലുള്ളത്.

അതേസമയം, തിരുവനന്തപുരത്ത് വര്‍ക്കലയിലെ ഇറ്റാലിയന്‍ സ്വദേശിയുടെ റൂട്ട് മാപ്പ് ഇതുവരെ പൂര്‍ണമായിട്ടില്ല. ശ്രീചിത്ര ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോക്ടര്‍മാരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. മലപ്പുറം ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച രണ്ടുപേരുടെയും കാസര്‍കോട് ജില്ലയിലെ ഒരാളുടെയും റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. മലപ്പുറത്തെ രോഗികള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലും കാസര്‍കോട്ടെ രോഗി കാസര്‍കോട് ജനറല്‍ ആശുപത്രിയിലുമായി ചികിത്സയിലാണ്. ഇവരുമായി ഇടപഴകിയവരോട് കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News