23.4 C
Kottayam
Sunday, September 8, 2024

ഓൺലൈനിൽ തിമിംഗല ഛര്‍ദ്ദി വിൽക്കാൻ ശ്രമം; ഇടനിലക്കാരായെത്തി ഡാൻസാഫ് സംഘം പിടികൂടിയത് ലക്ഷദ്വീപ് പൊലീസുകാരെ

Must read

കൊച്ചി: തിമിം​ഗലത്തിൻ്റെ ദഹനാവശിഷ്ടമായ ആംബർ​ഗ്രീസുമായി ലക്ഷദ്വീപ് സ്വദേശികളായ രണ്ട് പൊലീസുകാർ കൊച്ചിയിൽ പിടിയിൽ. അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഒന്നര കിലോ ആംബർ​ഗ്രീസുമായാണ് ഇവർ പിടിയിലായത്. ​ഗാന്ധിന​ഗറിലെ ലക്ഷദ്വീപ് ​ഗസ്റ്റ് ഹൗസിൽ വച്ചാണ് പൊലീസുകാരായ ജാഫർ, നൗഷാദ് എന്നിവരെ പിടികൂടിയത്.

ലക്ഷദ്വീപ് പൊലീസിലെ കോൺ​സ്റ്റബിൾമാരാണ് ഇരുവരും. ഓൺലൈൻ മുഖേനെയാണ് ഇവർ ആംബർ​ഗ്രീസ് വിൽക്കാൻ ശ്രമിച്ചത്. എന്നാൽ ആംബർ​ഗ്രീസ് വിൽക്കാനുള്ള ഇടനിലക്കാരായി വേഷം മാറിയെത്തിയാണ് ഡാൻസാഫ് സംഘം ഇവരെ കുടുക്കിയത്.

പഴക്കമില്ലാത്ത ആംബർ​ഗ്രീസാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ദ്വീപിൽ നിന്ന് കൊച്ചിയിലെത്തിയ ആളാണ് ആംബർ​ഗ്രീസ് കൈമാറിയതെന്നാണ് നൗഷാദും ജാഫറും പൊലീസിന് നൽകിയ മൊഴി. മാത്രമല്ല, ഇയാൾ കഴിഞ്ഞ ദിവസം കപ്പലിൽ ദ്വീപിലേക്ക് മടങ്ങിയെന്നും ഇവർ പറഞ്ഞു. ഇയാൾ ദ്വീപിലെത്തുമ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കും. പിന്നീട് ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും. മാത്രമല്ല, ആംബ‍ർ​ഗ്രീസ് എവിടെ നിന്നാണ് ഇയാൾക്ക് ലഭിച്ചതെന്ന് പൊലീസ് അന്വേഷിക്കും.

കൊച്ചി സിറ്റി ഡിസിപിയുടെ കീഴിലുള്ള ഡാൻസാഫ് സംഘമാണ് ലക്ഷദ്വീപ് ​ഗസ്റ്റ് ഹൗസിൽ എത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പൊലീസ് മലയാറ്റൂർ ഡിവിഷന് കീഴിലുള്ള മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ വനംവകുപ്പ് ഉദ്യോ​ഗസ്ഥ‌ർക്ക് കൈമാറിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐഎഎസ് ട്രെയിനിക്കെതിരെ ഒടുവിൽ നടപടി; ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് പൂജ ഖേ‍‍‍ഡ്കറെ പുറത്താക്കി

ന്യൂഡൽഹി:: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎസ്എ ഉദ്യോഗസ്ഥ പൂജ ഖേ‍‍‍ഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കി. പ്രവേശനം നേടിയ...

4 ശതമാനം പലിശയില്‍ 10 ലക്ഷം വരെ വായ്പ; സൗപര്‍ണികയുടെ കെണിയില്‍ വീണവരില്‍ റിട്ട. എസ്.പിയും

മലപ്പുറം: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേിരവധി കേസുകളുണ്ട്. 2019 മുതൽ പ്രതി സമാനരീതിയിൽ...

മുകേഷിനെതിരായ നടിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ; ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം തള്ളി കോടതി

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച...

ഹേമ കമ്മിറ്റി റിപ്പോർട്ട്‌: വാദം കേൾക്കാൻ വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേകബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ്...

ഓണക്കാലത്ത് സപ്ലൈക്കോയുടെ വിലവർദ്ധന; അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി

തിരുവനന്തപുരം: ഓണച്ചന്തകൾ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയിൽ വിലവർധിപ്പിച്ചിരിക്കുകയാണ്.  7 വർഷത്തിന് ശേഷമുള്ള നാമ...

Popular this week