28.2 C
Kottayam
Friday, June 5, 2026

അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പ്: രണ്ട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

Must read

കൊച്ചി: കൊച്ചിയിലെ അനാശാസ്യകേന്ദ്ര നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ രണ്ട് പോലീസുദ്യോഗസ്ഥര്‍ പിടിയില്‍. കൊച്ചി ട്രാഫിക്കിലെ എ.എസ്.ഐ രമേഷ്, പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ബ്രിജേഷ് ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. കടവന്ത്രയിലെ ലോഡ്ജ് നടത്തിപ്പില്‍ ഇവര്‍ക്ക് പങ്കാളിത്തമുള്ളതായാണ് കണ്ടെത്തല്‍. തുടര്‍ന്നാണ് ഇരുവരേയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം കടവന്ത്രയില്‍ ഡ്രീംസ് റെസിഡന്‍സി ഹോട്ടലില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ പെണ്‍വാണിഭ സംഘം പിടിയിലായത്. ഡ്രീം റെസിഡന്‍സി കേന്ദ്രമാക്കി പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികളടക്കമുള്ളവര്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് വ്യാപകമായ പരിശോധന നടത്തിയത്. ഹോട്ടല്‍ നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി ആലപ്പുഴ സ്വദേശി വിമല്‍, ഹോട്ടല്‍ ഉടമ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരുമാസമായി ഇവര്‍ ഈ ഹോട്ടലില്‍ താമസിച്ച് ഇടപാടുകള്‍ നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പോലീസുകാരുടെ പങ്ക് വ്യക്തമാകുന്നത്.

- Advertisement -

- Advertisement -

പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരും ബിനാമികളായി പ്രവര്‍ത്തിക്കുകയായിരുന്നു. എ.എസ്‌.ഐ രമേഷിന് ഒന്‍പത് ലക്ഷത്തോളം രൂപ നടത്തിപ്പുകാര്‍ നല്‍കിയതായുള്ള രേഖകളടക്കം പിടിച്ചെടുത്തിട്ടുണ്ട്. പോലീസിന്റെ സഹായം പെണ്‍വാണിഭ സംഘത്തിന് നല്‍കിയിരുന്നുവെന്നുമാണ് വ്യക്തമാകുന്നത്. അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥരേയും കോടതിയില്‍ ഹാജരാക്കിയതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് നീക്കം.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അഞ്ച് സംഘങ്ങളെയാണ് പോലീസ് പിടികൂടിയത്. പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരും ബിനാമികളായി പ്രവര്‍ത്തിക്കുകയായിരുന്നു. കൊച്ചിയിലെ മറ്റ് പെണ്‍വാണിഭ സംഘങ്ങളുടെ നടത്തിപ്പിലും ഇവര്‍ക്ക് പങ്കാളിത്തമുണ്ടായിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണെന്ന് കടവന്ത്ര സി.ഐ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week