ഡൽഹിയിൽ കാണാതായ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ

ന്യൂഡൽഹി: ഡൽഹിയിലെ ശങ്കർ വിഹാർ മിലിട്ടറി പ്രദേശത്ത് എട്ടുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് മുതൽ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ തിരയുകയായിരുന്നു. അതിനിടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന ആരോപണം ഉന്നയിച്ച് ബന്ധുക്കൾ രം​ഗത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധമടക്കമുള്ള സമരങ്ങളിലേക്ക് കടന്നിരിക്കുകയാണ്.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഇത്തരമൊരു ഘട്ടത്തിൽ സൈനികവൃത്തങ്ങൾ ദുഃഖിതരായ കുടുംബത്തിന് പൂർണപിന്തുണ നൽകുന്നുവെന്ന് ഡൽഹി കൻ്റോൺമെന്റ് സ്റ്റേഷൻ കമാൻഡർ പറഞ്ഞു. അന്വേഷണം നടത്തുന്ന പോലീസിനോട് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News