തിരുവല്ല: തിരുവല്ലയില്‍ പോക്സോ കേസ് ഇരകളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി. പോക്സോ കേസിലെ ഇരകളായ 16ഉം 15ഉം പ്രായമായ പെണ്‍കുട്ടികളെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായത്.
തുവലശ്ശേരി, വെണ്‍പാലവട്ടം സ്വദേശികളാണ് പെണ്‍കുട്ടികള്‍. ഇരുവരെയും കണ്ടെത്തുന്നതിനായി പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസിന് എതിര്‍വശത്തെ അഭയകേന്ദ്രത്തിലായിരുന്നു പെണ്‍കുട്ടികളുടെ താമസം.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും ഇവിടെയെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പെണ്‍കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News