KeralaNews

മദ്യം വാങ്ങാനുള്ള വ്യഗ്രതയില്‍ ഇരുചക്ര വാഹനം വച്ച സ്ഥലം മറന്നു; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

പത്തനംതിട്ട: മദ്യം വാങ്ങാനുള്ള ആവേശത്തില്‍ ഇരുചക്രവാഹനം വച്ച സ്ഥലം മറന്നു പോയ യുവാവ് പുലിവാലു പിടിച്ചു. മോഷണം പോയെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഇരുചക്രവാഹനം കണ്ടെത്തി കസ്റ്റഡിയിലെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് 2ന് പത്തനംതിട്ട ബവ്റിജസ് കോര്‍പറേഷന്റെ വിദേശമദ്യ ചില്ലറ വില്‍പനശാലയ്ക്കു സമീപമായിരുന്നു സംഭവം. മല്ലപ്പള്ളി നാരകത്താനി സ്വദേശിയായ യുവാവാണ് ബവ്റിജസ് കോര്‍പറേഷന്റെ വിദേശമദ്യ ചില്ലറ വില്‍പനശാലയില്‍ നിന്നു മദ്യം വാങ്ങി മടങ്ങിയെത്തിയപ്പോള്‍ തന്റെ വാഹനം കാണാനില്ലെന്ന പരാതിയുമായി പോലീസിലെത്തിയത്.

മദ്യം അകത്താക്കാനുള്ള വ്യഗ്രത കാരണം ഇരുചക്രവാഹനത്തിന്റെ കാര്യം മറന്നു. പലയിടങ്ങളിലും തിരഞ്ഞുവെങ്കിലും കണ്ടില്ല. ഇതിനിടയില്‍ വാഹനം മോഷണം പോയതായി യുവാവ് പോലീസില്‍ പരാതി നല്‍കി. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ താക്കോല്‍ ഉള്‍പ്പെടെ വാഹനം കണ്ടെത്തിയപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം യുവാവിനു മനസ്സിലായത്.

എന്നാല്‍, പോലീസ് വാഹനം വിട്ടുകൊടുത്തില്ല. മോഷണംപോയി എന്ന് തെറ്റിദ്ധരിപ്പിച്ചതിനാല്‍ വാഹനം കസ്റ്റഡിയിലെടുത്തു. രേഖകള്‍ ഹാജരാക്കിയാല്‍ വാഹനം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് യുവാവിനെ പോലീസ് വിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker