24.8 C
Kottayam
Thursday, June 4, 2026
No menu items!

നഗരമധ്യത്തിൽ എംഡിഎംഎയുമായി യുവതിയടക്കം രണ്ട് പേർ പിടിയിൽ.

Must read

കോഴിക്കോട്: നഗരമധ്യത്തിൽ അഞ്ച് ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം രണ്ട് പേർ പിടിയിൽ. സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അൽത്താഫ്, അരീക്കോട് കാവനൂർ സ്വദേശി ശിൽപ്പ എന്നിവരെയാണ് ആന്റി നാർക്കോട്ടിക്‌സ് സെൽ അസി. കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക്‌സ് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും ടൗൺ സബ് ഇൻസ്‌പെക്ടർ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് ആനിഹാൾ റോഡിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന് പിടികൂടിയത്.

കോഴിക്കോട്ടെ പല സ്വകാര്യ ലോഡ്ജുകളിലും നിരവധി യുവതീ-യുവാക്കൾ ലഹരി മരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്നുണ്ടെന്ന് ഡാൻസാഫിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാത്രികാലങ്ങളിൽ ലോഡ്ജുകളിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.

- Advertisement -

ഇതിനിടയിലാണ് ആനിഹാൾ റോഡിലെ ലോഡ്ജിൽ ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചത്. അഞ്ച് ഗ്രാം എംഡിഎംഎയും തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും കണ്ടെടുത്തു.പിടിയിലായ മുഹമ്മദ് അൽത്താഫ് മുമ്പ് സൗത്ത് ബീച്ച് പരിസരത്ത് അലീ ഭായ് എന്ന തട്ടുകട നടത്തിയിരുന്നു.

- Advertisement -

ആ സമയത്ത് അവിടെ ലഹരി മരുന്ന് ഉപയോഗിക്കുന്നവരാണ് കൂടുതലായും എത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. തട്ടുകടയുമായി ബന്ധപ്പെട്ട് ബിസിനസ് പങ്കാളിയുമായി ഉണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് കട പൂട്ടി ഇപ്പോൾ കക്ക വിൽപ്പന നടത്തുകയാണ് ഇയാൾ.

തട്ടുകടയിൽ വച്ചാണ് ശിൽപ്പയുമായി പരിചയപ്പെട്ടത്. തുടർന്ന് ഇയാൾ ഇവരെ സ്വാധീനിച്ച് മയക്കുമരുന്ന് വിൽപ്പനയിലേക്ക് എത്തിക്കുകയായിരുന്നു. എയർപോർട്ടിൽ എയർ ഹോസ്റ്റസിന്റെ ഓഫീസിൽ ജോലി ചെയ്തുവരികയാണ് ശിൽപ്പ.

- Advertisement -

ഒരു വട്ടം ഉപയോഗിച്ചാൽ പോലും ലഹരിക്ക് അടിമയാകുന്ന മാരക ലഹരി മരുന്നാണ് മെത്തലീൻ ഡയോക്‌സി മെത് ആംഫ്റ്റമൈൻ എന്നറിയപ്പെടുന്ന എംഡിഎംഎ.
ഗ്രാമിന് നാലായിരത്തോളം രൂപയ്ക്കാണ് വിൽക്കുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ഇവർക്ക് എവിടെ നിന്നാണ് ലഹരി മരുന്ന് കിട്ടുന്നതെന്നും ആർക്കൊക്കെയാണ് നൽകുന്നതെന്നുമെല്ലാമുള്ള വിവരങ്ങൾ വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമെ മനസ്സിലാവുകയുള്ളുവെന്ന് ടൗൺ സർക്കിൾ ഇൻസ്‌പെക്ടർ ബിജു എം വി പറഞ്ഞു.

ഒരാഴ്ചക്കിടെ കോഴിക്കോട് ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സിന്റെ (ഡാൻസാഫ്) മൂന്നാമത്തെ മയക്കുമരുന്ന് വേട്ടയാണിത്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് ഗ്രാം എംഡിഎംഎ യുമായി കക്കോടി സ്വദേശിയെയും 6 കിലോ കഞ്ചാവുമായി തിരുന്നാവായ സ്വദേശിയെയും പിടികൂടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week