24.9 C
Kottayam
Saturday, June 6, 2026

ലക്ഷദ്വീപിലെ രണ്ട് വിവാദ ഉത്തരവുകള്‍ പിന്‍വലിച്ചു,മീൻപിടുത്ത ബോട്ടിൽ ഉദ്യോഗസ്ഥൻ വേണ്ട

Must read

കൊച്ചി:ലക്ഷദ്വീപിലെ സുരക്ഷയുമായി ബന്ധപ്പെട്ട രണ്ട് വിവാദ ഉത്തരവുകൾ പിൻവലിച്ചു. മത്സ്യബന്ധന ബോട്ടിൽ സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന ഉത്തരവാണ് പിൻവലിച്ചത്. സർക്കാർ ജീവനക്കാരുടെ എതിർപ്പിനെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്. കപ്പലുകളിൽ സുരക്ഷ വർധിപ്പിച്ച് ഇറക്കിയ ഉത്തരവും പിൻവലിച്ചിട്ടുണ്ട്.

മേയ് 28നും ജൂൺ രണ്ടിനുമാണ് ദ്വീപിലെ സുരക്ഷ വർധിപ്പിച്ചുള്ള പുതിയ പരിഷ്കാരങ്ങൾ പോർട്ട് മാനേജിങ് ഡയറക്ടർ സച്ചിൻ ശർമ്മ നടപ്പാക്കിയിരുന്നത്. ഇതുപ്രകാരം ഷിപ്പുകളുടെയും ബോട്ട് ജെട്ടികളുടെയും സുരക്ഷാ ലെവൽ രണ്ടാക്കി ഉയർത്തി കർശന നിരീക്ഷണം ഏർപ്പെടുത്താൻ നിർദേശിച്ചിരുന്നു.

മത്സ്യബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥർ നിരീക്ഷണത്തിന് വേണമെന്ന ഉത്തരവിനെതിരേ ദ്വീപ് നിവാസികളും സർക്കാർ ഉദ്യോഗസ്ഥരും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. സർക്കാർ ജീവനക്കാരുടെ സംഘടന കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ പോർട്ട് ഡയറക്ടർക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിച്ചത്. ഇതോടെ സെക്യൂരിറ്റി ലെവൽ വൺ അനുസരിച്ചുള്ള സുരക്ഷ തുടരും.

ബോട്ടിലെയും ജെട്ടിയിലേയും സുരക്ഷയുമായി ബന്ധപ്പെട്ട പോർട്ട് ഡയറക്ടറുടെ ഉത്തരവുകൾ മാത്രമാണ് നിലവിൽ പിൻവലിച്ചിട്ടുള്ളത്. ദ്വീപിലെ യാത്ര നിയന്ത്രണം ഉൾപ്പെടെയുള്ള മറ്റു വിവാദ ഉത്തരവുകളൊന്നും പിൻവലിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week