സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണങ്ങള്‍ കൂടി

കൊച്ചി: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് സ്വദേശി സിദ്ദിഖ് (58), നെടുമ്പന സ്വദേശി ബാലകൃഷ്ണപിള്ള (82) എന്നിവരാണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് സിദ്ദിഖ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തിനും പക്ഷാഘാതത്തിനും ചികിത്സയ്ക്കാണ് സിദ്ദിഖ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മരണശേഷമാണ് ബാലകൃഷ്ണപിള്ളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് സ്വദേശി ബാലകൃഷ്ണപിള്ള മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News