HealthKeralaNews

എറണാകുളത്ത് രണ്ടു കൊവിഡ് മരണങ്ങള്‍ കൂടി

കൊച്ചി: എറണാകുളത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വടുതല സ്വദേശി അന്‍വര്‍ (38), മുണ്ടംവേലി സ്വദേശി രാജന്‍ (85) എന്നിവരാണ് മരിച്ചത്. ഇരുവരും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കടുത്ത ന്യൂമോണിയയും രക്ത സമ്മര്‍ദവും മൂലമാണ് വടുതല സ്വദേശി അന്‍വര്‍ മരിച്ചത്. ഒക്ടോബര്‍ 21 നാണ് മുണ്ടംവേലി സ്വദേശി രാജനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker