പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കോഴഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ ഇറ്റലിയില്‍ നിന്ന് വന്നവരുടെ കുടുംബ സുഹൃത്തുക്കശളാണ്.

രണ്ട് പേര്‍ക്ക് കൂടെ രോഗം സ്ഥിരികരിച്ചതോടെ സംസ്ഥനത്ത് എട്ട് കേസുകളാണ് ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
1116 പേരാണ് സംസ്ഥാനത്താകെ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.

കൊറോണ ബാധ സംശയിക്കുന്ന 807 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 717 പേരുടെ ഫലം നെഗറ്റീവാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News