26.2 C
Kottayam
Friday, June 5, 2026

തെലങ്കാനയില്‍ ബാലപീഡനം തുടർക്കഥ, രണ്ട് പെണ്‍കുട്ടികള്‍ കൂടി പീഡനത്തിരയായി

Must read

ഹൈദരാബാദ്:സൈദാബാദിൽ ആറുവയസുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന് ദിവസങ്ങള്‍ പിന്നാലെ തെലങ്കാനയില്‍ പീഡനത്തിനിരയായ രണ്ട് പെണ്‍കുട്ടികള്‍ കൂടി. പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം വ്യാഴാഴ്ചയാണ് പുറത്തുവരുന്നത്.

രണ്ട് സംഭവങ്ങളിലായാണ് അതിക്രമം നടന്നിരിക്കുന്നത്. ജഗ്തിയാല്‍ ജില്ലയിലാണ് ആറുവയസുകാരിയെ കൌമാരക്കാരന്‍ പീഡിപ്പിച്ചത്. സമാനമായ സംഭവത്തില്‍ മംഗാള്‍ഹട്ടില്‍ ഒന്‍പതുവയസുകാരിയെയാണ് അടുത്ത ബന്ധു ക്രൂരപീഡനത്തിന് ഇരയാക്കിയത്.

വീട്ടില്‍ തനിച്ചായിരുന്ന ആറുവയസുകാരിയെ ബുധനാഴ്ച രാത്രിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കൌമാരക്കാരന്‍ അതിക്രമിച്ച് കയറിയായിരുന്നു പീഡനം.സ്വകാര്യ ഭാഗങ്ങളിലെ വേദനയേക്കുറിച്ച് പെണ്‍കുട്ടി വ്യാഴാഴ്ച അമ്മയോട് പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തായത്. ഹൈദരബാദില്‍ പഠിക്കുന്ന കൌമാരക്കാരനെ സംഭവത്തില്‍ പൊലീസ് തെരയുന്നുണ്ട്. ജഗ്തിയാലിലെ ധര്‍മ്മപുരിയില്‍ മുത്തശ്ശനേയും മുത്തശ്ശിയേയും സന്ദര്‍ശിക്കാനെത്തിയ കൌമാരക്കാരനെയാണ് അക്രമി.

മംഗാള്‍ഹട്ടില്‍ ഒന്‍പതുകാരിയെ പീഡിപ്പിച്ചത് അടുത്ത ബന്ധുവാണ്. ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്നത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇവരെ ഇത് സംബന്ധിച്ച കൌണ്‍സിലിംഗിനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച സമയത്തായിരുന്നു ഒന്‍പതുവയസുകാരിയെ അടുത്ത ബന്ധു പീഡിപ്പിച്ചത്.

- Advertisement -

മദ്യപിച്ച് വീട്ടിലെത്തിയ അടുത്ത ബന്ധു മകളെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പരാതിപ്പെട്ടിരിക്കുന്നത്. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ ഒന്‍പത് വയസുകാരി അമ്മയെ കാണാതെ അന്വേഷിക്കുമ്പോഴാണ് പ്രതിയെ കാണുന്നത്. അമ്മയുടെ അടുത്ത് കൊണ്ട് പോവാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയ ശേഷമായിരുന്നു പീഡനം. അതേസമയം പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരികെയെത്തിയ രക്ഷിതാക്കള്‍ മകളെ കാണാതെ അന്വേഷിക്കുമ്പോഴാണ് ഇയാള്‍ കുട്ടിയെ അക്രമിക്കുന്നത് കണ്ടത്. ഇയാളെ നാട്ടുകാര്‍ കയ്യോടെ പൊലീസില്‍ ഏല്‍പ്പിച്ചു.

- Advertisement -

സൈദാബാദിൽ ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഈ സംഭവങ്ങള്‍ പുറത്തായത്. സെ​യ്ദാ​ബാ​ദ് സ്വ​ദേ​ശി പ​ല്ല​ക്കോ​ണ്ട രാ​ജു(30) ആ​ണ് മ​രി​ച്ച​ത്. പ്ര​തി ട്രെ​യി​നി​നു മു​ന്നി​ല്‍ ചാ​ടി​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണു ഹൈ​ദ​രാ​ബാ​ദി​ൽ ആ​റു​വ​യ​സു​കാ​രി​യെ രാ​ജു(30)​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ന്ന​ത്. സെ​യ്ദാ​ബാ​ദ് മേ​ഖ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. വ്യാ​ഴാ​ഴ്ച രാ​വി​ലെ കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ്ര​തി​യു​ടെ വീ​ട്ടി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക ശേ​ഷം ര​ക്ഷ​പെ​ട്ട പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​ത് വ​ലി​യ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​രം ന​ല്കു​ന്ന​വ​ർ​ക്ക് ഹൈ​ദ​രാ​ബാ​ദ് സി​റ്റി പോ​ലീ​സ് പ​ത്തു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രുന്നു.

- Advertisement -

അ​തി​നി​ടെ, പ്ര​തി​യെ പി​ടി​കൂ​ടി ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ക്കു​മെ​ന്ന് തെ​ലു​ങ്കാ​ന തൊ​ഴി​ൽ മ​ന്ത്രി മ​ല്ല റെ​ഡ്ഢി പ​റ​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

Popular this week