തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ കുടിശ്ശികയില്‍ ഒരുമാസത്തേതുകൂടി വിതരണംചെയ്യാന്‍ തീരുമാനമായതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍. മേയിലെ പെന്‍ഷനൊപ്പം ഇതും നല്‍കും.
62 ലക്ഷം കുടുംബങ്ങള്‍ക്ക് 3200 രൂപവീതം ലഭിക്കും. 1800 കോടി രൂപ ഇതിന് വേണ്ടിവരും. അടുത്തമാസം 15-നുശേഷം വിതരണംചെയ്യും.
ക്ഷേമപെന്‍ഷനില്‍ അഞ്ചുമാസത്തെ കുടിശ്ശികയുണ്ടായിരുന്നു. ഇതില്‍ രണ്ടുമാസത്തേത് കഴിഞ്ഞ സാമ്പത്തികവര്‍ഷം നല്‍കി. ശേഷിക്കുന്ന മൂന്നുമാസത്തേത് ഈവര്‍ഷം നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതില്‍ ഒരുമാസത്തേതാണ് മേയില്‍ നല്‍കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

