ലണ്ടൻ:കോവിഡ് രോഗം ബാധിച്ച് ബ്രിട്ടനിൽ വൈദികൻ ഉൾപ്പെടെ രണ്ട് മലയാളികൾ മരിച്ചു. യാക്കോബായ സഭാ വൈദികൻ ഫാ. ബിജി മാർക്കോസ്(54) മരിച്ചതു ലണ്ടനിൽ വച്ചാണ്. ലണ്ടൻ സെന്റ് തോമസ് പള്ളി വികാരിയും
കോട്ടയം വാകത്താനം സ്വദേശിയുമാണ്. പ്രിസ്റ്റണിൽ താമസിക്കുന്ന സണ്ണി ജോൺ (68) ഇന്നലെ രാത്രിയാണു മരിച്ചത്. രണ്ടാഴ്ചയിലേറെയായി ചികിൽസയിലായിരുന്നു. പ്രിസ്റ്റണിൽ കെയർഹോമിലായിരുന്നു ജോലി.
സംസ്കാരം പിന്നീടു നടത്തും.കൂത്താട്ടുകുളം സ്വദേശിയായ സണ്ണി ജോൺ അടുത്തിടെ പിറവത്തേക്കു താമസം മാറ്റിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News