ആലപ്പുഴ: ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ കത്തിനശിച്ചു. കൊയിനോണിയ ക്രൂയിസിന്റെ ബോട്ടുകളാണ് കത്തിനശിച്ചത്. പുന്നമട കന്നിട്ടയില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് ബോട്ടുകളും പൂര്‍ണമായി കത്തി നശിച്ചു.

- Advertisement -
സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകള്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തള്ളി നീക്കിയതിനാല്‍ അവയിലേക്ക് തീ പടര്‍ന്നില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

