കൊവിഡ് രോഗികളില്ലാത്ത എറണാകുളം ജില്ലയില്‍ രണ്ടു ഹോട്‌സ്‌പോട്ടുകള്‍,കാരണമിതാണ്‌

കൊച്ചി സംസ്ഥാനത്തു പുതിയതായി പ്രഖ്യാപിച്ച ഹോട്‌സ്‌പോട്ടുകളില്‍ രണ്ടെണ്ണം എറണാകുളം ജില്ലയിലാണ്.മഞ്ഞള്ളൂര്‍,എടയ്ക്കാട്ടുവയല്‍ എന്നീ പഞ്ചായത്താണ് കൊവിഡ് വ്യാപന സാധ്യത ഉയര്‍ത്തുന്ന ഇടങ്ങളുടെ പട്ടികയിലേക്ക് എത്തപ്പെട്ടത്.

നിലവില്‍ കൊവിഡ് ബാധിച്ച് ജില്ലയില്‍ ആരും ചികിത്സയില്‍ കഴിയുന്നില്ല. എന്നാല്‍ കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച റെയില്‍വേ ഉദ്യോഗസ്ഥന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള നിരവധിയാളുകള്‍ ഈ രണ്ടു പഞ്ചായത്തുകളിലുമുള്‍പ്പെട്ട സാഹചര്യത്താലാണ് ഹോട്‌സ്‌പോട്ട് പ്രഖ്യാപനം.നിലവില്‍ സുരക്ഷിതമായ ഗ്രീന്‍സോണിലാണ് ജില്ല ഉള്‍പ്പെട്ടിരിയ്ക്കുന്നത്. നാളെ മുതല്‍ നിരവധി ഇളവുകള്‍ക്കും അര്‍ഹതയുണ്ടായിരുന്നു. എന്നാല്‍ വീണ്ടും ഹോട്‌സപോട്ട് ഉള്‍പ്പെട്ടതോടെ ജില്ലയുടെ ഗ്രീന്‍സോണ്‍ പദവിയ്ക്ക് മാറ്റമുണ്ടായേക്കുമെന്നാണ് സൂചന.പട്ടികയിലുള്‍പ്പെട്ട രണ്ടു പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News