എറണാകുളം: മൂവാറ്റുപുഴയിൽ രണ്ട് അതിഥി തൊഴിലാളികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശികളായ മോഹൻതോ, ദീപാങ്കർ ബസുമ എന്നിവരാണ് മരിച്ചത്. കഴുത്തിന് മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന മൂന്നാമനെ കാണാനില്ലെന്നാണ് വിവരം.
മൂവാറ്റുപുഴ ആനിക്കാടിന് സമീപം അടൂപറമ്പിലാണ് സംഭവം. ശരീരത്തിൽ വേറെയും മുറിവുകളുണ്ടെന്നാണ് വിവരം. ഇരുവരുടേയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. തടിമിൽ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു മോഹൻതോയും ദീപാങ്കർ ബസുമയും. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News