തൃശൂരില്‍ സുഹൃത്തുക്കള്‍ കിണറ്റില്‍ മരിച്ച നിലയില്‍

തൃശൂര്‍: സുഹൃത്തുക്കളായ രണ്ടു പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കാട്ട് ആണ് സംഭവം. വിജയന്‍(52), വേണു (66) എന്നിവരുടെ മൃതദേഹങ്ങളാണ് കിണറ്റില്‍ നിന്നും കണ്ടെത്തിയത്.

പുതുക്കട് റെയില്‍വേ ട്രാക്കിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് ഇരുവരും മദ്യപിക്കാന്‍ പോകുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ദുരൂഹതയില്ലെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News