KeralaNews

ഏറ്റുമാനൂരില്‍ എന്‍.ഡി.എയ്ക്ക് രണ്ടു സ്ഥാനാര്‍ത്ഥികള്‍!

കോട്ടയം: പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ എന്‍.ഡി.എയ്ക്ക് രണ്ടു സ്ഥാനാര്‍ഥികള്‍. ബി.ജെ.പി, ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചതാണ് മുന്നണിയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. ബി.ജെ.പിക്കായി എന്‍ ഹരികുമാറും ബി.ഡി.ജെ.എസിനായി എന്‍ ശ്രീനിവാസനും മത്സര രംഗത്തുണ്ട്.

എന്‍ഡിഎയിലെ തര്‍ക്കമാണ് മുന്നണിക്കായി രണ്ടു സ്ഥാനാര്‍ഥികള്‍ രംഗത്തുവരാന്‍ കാരണം. മുന്നണിയിലെ ധാരണപ്രകാരം ഏറ്റുമാനൂര്‍ സീറ്റ് ബി.ഡി.ജെ.എസിനാണ്. എന്നാല്‍ ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി മണ്ഡലത്തിന് പര്യാപ്തനല്ലെന്ന് ബിജെപി വിമര്‍ശനം ഉന്നയിച്ചതോടെ ബിഡിജെ എസ് നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ഥിയെ മാറ്റി.

എന്നാല്‍ രണ്ടാമതും ബിഡിജെഎസ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ ബിജെപി പ്രാദേശിക നേതൃത്വം അംഗീകരിക്കാന്‍ തയാറായില്ല. പിന്നീടാണ് സ്വന്തം നിലയ്ക്ക് ഇവര്‍ സ്ഥാനാര്‍ഥിയെ മത്സര രംഗത്തിറക്കിയത്.

പ്രാദേശിക തലത്തിലുള്ള തര്‍ക്കം മാത്രമാണിതെന്നും പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കുമ്പോള്‍ ഏറ്റുമാനൂരില്‍ എന്‍ഡിഎയ്ക്ക് ഒറ്റ സ്ഥാനാര്‍ഥി മാത്രയേ കാണൂ എന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button