24.9 C
Kottayam
Monday, June 8, 2026

മീൻ വണ്ടിയിൽ രഹസ്യ അറ ഉണ്ടാക്കി കഞ്ചാവ് കടത്ത്; 50 ലക്ഷത്തിലേറെ വിലവരുന്ന കഞ്ചാവുമായി രണ്ടുപേര്‍ പെരിനതല്‍മണ്ണയില്‍ പിടിയില്‍

Must read

മലപ്പുറം: മീൻ കൊണ്ടുപോകുന്ന ബൊലേറോ പിക്കപ്പ് കണ്ടൈനറിലെ സീലിംഗിനുള്ളിൽ രഹസ്യ അറകൾ ഉണ്ടാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവുമായി രണ്ടുപേർ പെരിന്തൽമണ്ണയിൽ പിടിയിൽ. കണ്ണൂർ കാരാട്ട്കുന്ന് മുഹമ്മദ് റാഹിൻ(20), മുഴുപ്പിലങ്ങാട് സ്വദേശി ഹർഷാദ്(25) എന്നിവരാണ് അറസ്റ്റിലായത്. ഇവർ കടത്താൻ ശ്രമിച്ച 156 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

78 പൊതികളാക്കിയാണ് പ്രതികൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. സംസ്ഥാനത്ത് ചില്ലറ വിൽപ്പനക്ക് ആണ് ഇത് എത്തിച്ചത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന പ്രാഥമിക വിവരം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ബൈപ്പാസിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. ഇവർ മിനി പിക്കപ്പ് ലോറിയിൽ സാധാരണ മീൻ കയറ്റി പോകുന്ന രീതിയിൽ പോവുകയായിരുന്നു. വാഹനത്തിൽ നിറയെ മീൻ പെട്ടികളും ഉണ്ടായിരുന്നു. ഈ പെട്ടികൾ കൊണ്ട് കഞ്ചാവ് വെച്ച രഹസ്യ അറകൾ മറച്ചുവെച്ചിരുന്നു. അതിനാൽ ഒറ്റ നോട്ടത്തിൽ പൊതികൾ കണ്ടെത്താൻ കഴിയുമായിരുന്നില്ല.

പൊലീസ് വാഹനത്തിൽ നിന്ന് മീൻപെട്ടികൾ പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് രഹസ്യ അറക്കുള്ളിൽ കഞ്ചാവ് കണ്ടെത്തിയത്. എവിടെ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പ്രതികളോട് ചോദിച്ചു വരികയാണ്. പിടികൂടിയ കഞ്ചാവിന് 50 ലക്ഷത്തിലേറെ രൂപ വിലമതിപ്പുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.

മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ്‌കുമാർ, സിഐ. സി.അലവി, എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐ. മുഹമ്മദ് യാസിർ , ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡ്, പെരിന്തൽമണ്ണ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. പ്രതി ഹർഷാദിന്റെ പേരിൽ അടിപിടി, ബോംബെറ്,കഞ്ചാവ് കേസുകൾ നിലവിലുണ്ട് . മുഹമ്മദ് റാഹിൽ മയക്കുമരുന്ന് കേസിൽ അടുത്തിടെ ജാമ്യത്തിലിറങ്ങിയതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week