കൊച്ചി: റിപ്പബ്ലിക് ദിനത്തില്‍ കേരളത്തില്‍ സ്ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശമയച്ച രണ്ട് ഹരിയാന സ്വദേശികള്‍ അറസ്റ്റില്‍. ഗുരുഗ്രാമിലെ ഇവരുടെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്ത്. നിതിന്‍ ശര്‍മ്മ, ഹക്കാം എന്നിവരാണ് അറസ്റ്റിലായത്. നോര്‍ത്ത് എസ്ഐ വിബി അനസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ഹരിയാന പോലീസിന്റെ സഹായത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ന് രാത്രി ഇവരെ കൊച്ചിയിലെത്തിക്കും. ജനുവരി 25ന് നോര്‍ത്ത് എസ്ഐ അനസിനാണ് ഭീഷണി സന്ദേശം എത്തിയത്. ഭീഷണിയുടെ ഉദ്ദേശ്യം വ്യക്തമല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News