News
സുശാന്ത് സിംഗിന്റെ മരണം; അസിസ്റ്റന്റ് ഡയറക്ടര്‍ കസ്റ്റഡിയില്‍
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ അസിസ്റ്റന്റ് ഫിലിം ഡയറക്ടര്‍ ഋഷികേശ് പവാറിനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ സംഘം കസ്റ്റഡിയിലെടുത്തു. സുശാന്തിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഋഷികേശ്.
ലഹരിമരുന്നു കേസില്‍ നേരത്തേ അറസ്റ്റിലായവരില്‍ നിന്നാണ് ഋഷികേശിനെക്കുറിച്ച് സൂചന ലഭിച്ചത്. 2020 ജൂലൈ 14ന് സബര്‍ബന്‍ ബാന്ദ്രയിലെ വസതിയില്‍ സുശാന്ത് സിംഗിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News