25.1 C
Kottayam
Thursday, June 18, 2026

തിരുവനന്തപുരത്ത് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ പീഡിപ്പിച്ചു; യുവാവും സഹായിയും പിടിയില്‍

Must read

തിരുവനന്തപുരം: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ പീഡിപ്പച്ചെന്ന പരാതിയില്‍ പൂജാരിയെയും സഹായിയെയും അറസ്റ്റ് ചെയ്തു. അലത്തറ സ്വദേശികളായ ഷാജിലാല്‍, സഹായി സുരേന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. യുവതിക്ക് ജോലി ലഭിക്കാത്തത് ബാധ മൂലമാണെന്നും ഇതിന്റെ പരിഹാരത്തിനായി പൂജ വേണമെന്നും വീട്ടുകാരെ ഇവര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

പൂജാരിയെ സഹായിക്കാനെന്ന പേരിലെത്തിയ സുരേന്ദ്രന്‍ യുവതിയുടെ വീട്ടിലെ ഡ്രൈവര്‍ കൂടിയാണ്. പൂജയുടെ ഭാഗമായി സുരേന്ദ്രന് പ്രസാദം നല്‍കാന്‍ യവതിയോട് ആവശ്യപ്പെട്ടു. ഈ സമയത്ത് സുരേന്ദ്രന്‍ അടുത്തെത്തിയ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

പൂജാരി ആസൂത്രിതമായി യുവതിയെ സുരേന്ദ്രന്റെ അടുത്തെത്തിച്ചെന്നാണ് പോലീസ് പറയുന്നത്. യുവതി തന്റെ ബന്ധുവിനോട് പറഞ്ഞതോടെയാണ് പീഡനവിവരം പുറത്ത് വരുന്നത്. യുവതിയുടെ പിതാവിന്റെ പരാതി പ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഛത്തീസ്ഗഢിൽ ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് ചുട്ടുകൊന്നു

ബിലാസ്പൂര്‍: ഛത്തീസ്ഗഢിലെ കോറിയ ജില്ലയിൽ മണൽ ഖനനത്തെച്ചൊല്ലിയുണ്ടായ കടുത്ത തർക്കത്തെത്തുടർന്ന് ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് അതീവ ക്രൂരമായി ചുട്ടുകൊന്നു. ബിജെപി നേതാവും മുൻ ജനപദ പഞ്ചായത്ത് പ്രസിഡന്റുമായ ഭരത്...

തൃണമൂൽ നേതാക്കളെ അടിവസ്ത്രത്തിൽ തെരുവിലൂടെ നടത്തിച്ച് പോലീസ്; ‘രാമരാജ്യം ഇങ്ങനെ’യെന്ന് ബിജെപി

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (TMC) നേതാക്കളെ പോലീസ് വിലങ്ങണിയിച്ച് ജനമധ്യത്തിലൂടെ നടത്തിച്ച സംഭവം ദേശീയ രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള വിവാദങ്ങൾക്കും കടുത്ത പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. പാർട്ടിക്കും അറസ്റ്റിലായ ജഹാംഗീർ...

കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനും പരിക്ക്! മലപ്പുറത്ത് സ്‌കൂട്ടർ ഡിവൈഡറിലേക്ക് ഇടിച്ച് കയറി വൻ അപകടം; ഒരാൾ മരിച്ചു

മലപ്പുറം: വെളിമുക്ക് ദേശീയപാതയിൽ സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. കോഴിക്കോട് താഴെപ്പാലം സ്വദേശി ഇബ്രാഹിം (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.സ്‌കൂട്ടർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മൃതദേഹം...

‘ജവാൻ’ മദ്യ ഉത്പാദനം മുടങ്ങിയതിൽ ദുരൂഹത; അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് എക്സൈസ് മന്ത്രി എം. ലിജു

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ജനപ്രിയ മദ്യ ബ്രാൻഡുകളിൽ ഒന്നായ ‘ജവാൻ’ റമ്മിന്റെ ഉത്പാദനം പെട്ടെന്ന് മുടങ്ങിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ച് എക്സൈസ് മന്ത്രി എം. ലിജു രംഗത്തെത്തി. ഫാക്ടറിയിലെ ഉത്പാദനം പടിപടിയായി...

കോട്ടയത്ത് എബോളയെന്ന് സംശയം;മെഡിക്കൽ കോളേജിൽ 52കാരി നിരീക്ഷണത്തിൽ

കോട്ടയം: സുഡാനിൽ നിന്നെത്തിയ പാലാ സ്വദേശിനിക്ക് എബോളയെന്ന് സംശയം. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അമ്പത്തിരണ്ടുവയസ്സുകാരിയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴിയാണ് കേരളത്തിലെത്തിയത്. നിലവിൽ എബോളയുമായി ബന്ധപ്പെട്ട...

Popular this week