CrimeKeralaNews

സ്ത്രീകള്‍ മാത്രം താമസിച്ചിരുന്ന വാടകവീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍

ചാരുംമൂട്: സ്ത്രീകള്‍ മാത്രം താമസിച്ചിരുന്ന വാടകവീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. താമരക്കുളം മേക്കുംമുറി സിനില്‍ ഭവനത്തില്‍ സനല്‍രാജ് (38), താമരക്കുളം മേക്കുംമുറി വല്യത്ത്മന്‍സില്‍ സുലൈമാന്‍കുട്ടി (50) എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. എസ്.എച്ച്.ഒ വി.ആര്‍. ജഗദീഷ്, എസ്.ഐമാരായ അഖില്‍, റഹുമാബീവി, സി.പി.ഒമാരായ അരുണ്‍, പ്രദീപ്, രഞ്ജിത്, ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button