പുതുവത്സര ആഘോഷങ്ങള്‍ക്കിടെ പീഡിപ്പിക്കാന്‍ ശ്രമം; ചോദ്യം ചെയ്ത 19കാരിയെ ടെറസില്‍ നിന്ന് തള്ളിയിട്ട് കൊന്നു, രണ്ടു പേര്‍ പിടിയില്‍

മുംബൈ: മുംബൈ നഗരത്തിലെ പുതുവത്സര ആഘോഷങ്ങള്‍ക്കിടെ 19കാരി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഖാര്‍ പ്രദേശത്തെ ഭഗവതി ഹൈറ്റ്‌സ് എന്ന സ്ഥലത്താണ് സംഭവം.

ഇവിടുത്തെ ഒരു വീടിന്റെ ടെറസില്‍ പുതുവത്സര ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെ പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാനും അപമാനിക്കാനും ശ്രമിച്ചിരിന്നു. ഇത് ചോദ്യം ചെയ്ത 19 കാരിയായ പെണ്‍കുട്ടിയെ പ്രതികള്‍ ടെറസിന്റെ മുകളില്‍ നിന്ന് തള്ളി താഴെ ഇട്ടു എന്നുമാണ് ംപാലീസ് പറയുന്നത്.

തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News