യുവതിയെ പരിചയപ്പെട്ടത് വിവാഹിതനെന്ന കാര്യം മറച്ചുവച്ച്; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: തിരുവല്ലത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പേര്‍ പിടിയില്‍. മലപ്പുറം കടമ്പോട് സ്വദേശികളായ ഷിഹാബുദീന്‍(32), സൊഹൈല്‍(21) എന്നിവരാണ് തിരുവല്ലം പോലീസിന്റെ പിടിയിലായത്.

വിവാഹിതനെന്ന വിവരം മറച്ചു വച്ചാണ് ഷിഹാബുദീന്‍ പെണ്‍കുട്ടിയുമായി ഫേസ്ബുക്കിലൂടെ പ്രണയത്തിലാകുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവും പോലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രിയാണ് ഇവര്‍ പുഞ്ചക്കരി സ്വദേശിനിയായ യുവതിയെ കടത്തിക്കൊണ്ടു പോകാന്‍ കാറുമായി തിരുവനന്തപുരത്ത് എത്തിയത്.

തുടര്‍ന്ന് തിരുവല്ലത്തെത്തിയ സംഘം പുഞ്ചക്കരിയിലേക്കു പോകാനുള്ള വഴി ചോദിച്ചത് നാട്ടുകാരില്‍ ചിലരില്‍ സംശയമുണ്ടാക്കി. നാട്ടുകാര്‍ ഉടന്‍തന്നെ വിവരം പോലീസില്‍ അറിയിച്ചു. തിരുവല്ലം ഭാഗത്ത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം കാറിനെ പിന്തുടര്‍ന്നു പിടിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഷിഹാബുദീന്‍ ഫേസ്ബുക്കിലൂടെയാണ് പുഞ്ചക്കരി സ്വദേശിയായ യുവതിയെ പരിചയപ്പെടുന്നത്. തിരുവല്ലം എസ്.ഐ. നിതിന്‍ നളന്‍, ഗ്രേഡ് എസ്.ഐ.മാരായ വേണു, അരുണ്‍ എന്നിവരാണ് ഇരുവരെയും പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News