28.8 C
Kottayam
Thursday, June 4, 2026

ആലപ്പുഴയില്‍ മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയില്‍

Must read

ആലപ്പുഴ: മാരക മയക്കുമരുന്നുകളുമായി രണ്ടുയുവാക്കളെ പുന്നപ്ര പോലീസ് അറസ്റ്റുചെയ്തു. പുന്നപ്ര തെക്കു പഞ്ചായത്ത് നാലാം വാര്‍ഡില്‍ രോഹിണി നിവാസില്‍ വിഷ്ണു (24), പുന്നപ്ര വടക്കു പഞ്ചായത്ത് പതിനാറാം വാര്‍ഡ് പറവൂര്‍ വലിയ പറമ്പുകോളനിയില്‍ കൂനംപുരയ്ക്കല്‍ മിഥുന്‍ (22) എന്നിവരെയാണ് പുന്നപ്ര എസ്എച്ച്ഒ പി.വി. പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

പുന്നപ്ര സിന്ദൂര റോഡില്‍ അഞ്ചില്‍ ക്ഷേത്രത്തിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. സംശയാസ്പദ രീതിയില്‍ രണ്ടുയുവാക്കള്‍ ഈ വീട്ടിലുള്ളതായി പ്രദേശവാസികള്‍ പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് ഇവിടെ എത്തിയ പോലീസ് സംഘം ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കഞ്ചാവു കേസിലെ പ്രതികളാണെന്ന് പോലീസിന് വ്യക്തമാകുകയായിരുന്നു.

തുടര്‍ന്നുള്ള ദേഹപരിശോധനയില്‍ ഇവരില്‍ നിന്നു മാരകശേഷിയുള്ള നൈട്രോസെപാം എന്ന മയക്കുഗുളികകള്‍ കണ്ടെത്തുകയായിരുന്നു. പോലീസ് വിവരം ആലപ്പുഴ എക്‌സൈസിനു കൈമാറുകയും സംഭവസ്ഥലത്തെത്തിയ എക്‌സൈസ് സിഐ പി. വിനയകുമാറിന്റെ സാന്നിദ്ധ്യത്തില്‍ ഇവരുടെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. ഇവര്‍ നിരവധി തവണ കഞ്ചാവു വില്പന കേസില്‍ എക്‌സൈസിന്റെ പിടിയിലായിട്ടുണ്ടെന്നും പുന്നപ്ര പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

Popular this week