ന്യൂഡല്‍ഹി: ട്വിറ്ററില്‍ ട്രെന്‍ഡിംഗായി എന്തുകൊണ്ട് മോദി ഇന്ത്യയ്ക്കെതിരെ ക്യാംപെയ്ന്‍. തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദ്വേഷ പ്രചരണം, കര്‍ഷക വിരുദ്ധനിയമങ്ങള്‍, പരിസ്ഥിതി ചൂഷണം തുടങ്ങിയ മോദിസര്‍ക്കാരിന്റെ നയങ്ങളെയാണ് ക്യാംപെയ്നില്‍ ചോദ്യം ചെയ്യുന്നത്.
ജി-20 ഉച്ചകോടിയില്‍ മോദി നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രസംഗവും രാജ്യത്ത് കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി വിരുദ്ധ നടപടികളും തമ്മിലുള്ള അന്തരമാണ് പലരും ക്യാംപെയ്നില്‍ ചൂണ്ടിക്കാട്ടുന്നത്.കാര്‍ഷിക നിയമത്തിലെ പൊള്ളത്തരങ്ങള്‍ വെളിവാക്കുന്ന ട്വീറ്റുകളും പലരും പങ്കുവെക്കുന്നുണ്ട്.
One simple question, Why Modi is against India!#महंगाई_का_तोड़_निकालो#Restore_Mohan_Gothda#WhyModiAgainstIndia pic.twitter.com/EhrJiuph9J
— YogeshMeena (@Yogeshkherli) November 7, 2021
വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട ജനങ്ങള്‍ ഒത്തൊരുമയോടെ ജീവിക്കുന്നതിനെ എന്തിനാണ് മോദിസര്‍ക്കാര്‍ ഭയക്കുന്നതെന്നും എന്തിനാണ് ഭിന്നിപ്പ് സൃഷ്ടിക്കുന്നതെന്നും നിരവധി പേര്‍ ചോദിക്കുന്നു. ഇന്ധനവില-പാചകവാതക വില വര്‍ധനവും ചര്‍ച്ചയാകുന്നുണ്ട്.
How can anyone even try to justify what PM is doing can be in favor of India or it’s citizens? #WhyModiAgainstIndia pic.twitter.com/kLiqeWyxyk
— Navneet (@NavJammu) November 7, 2021
Government failed to provide an amicable solution for the farmer’s concerns. So farmers are already planning for a long haul till 2024. This love for their land and rights is making them stronger each day. #WhyModiAgainstIndia pic.twitter.com/1utL96caQ1
— ਦੋਸਾਂਝਾ ਵਾਲਾ (@DosanjhSaab3) November 7, 2021