News

എന്തുകൊണ്ട് മോദി ഇന്ത്യയ്ക്കെതിരെ? ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ക്യാംപെയ്ന്‍

ന്യൂഡല്‍ഹി: ട്വിറ്ററില്‍ ട്രെന്‍ഡിംഗായി എന്തുകൊണ്ട് മോദി ഇന്ത്യയ്ക്കെതിരെ ക്യാംപെയ്ന്‍. തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദ്വേഷ പ്രചരണം, കര്‍ഷക വിരുദ്ധനിയമങ്ങള്‍, പരിസ്ഥിതി ചൂഷണം തുടങ്ങിയ മോദിസര്‍ക്കാരിന്റെ നയങ്ങളെയാണ് ക്യാംപെയ്നില്‍ ചോദ്യം ചെയ്യുന്നത്.

ജി-20 ഉച്ചകോടിയില്‍ മോദി നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രസംഗവും രാജ്യത്ത് കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി വിരുദ്ധ നടപടികളും തമ്മിലുള്ള അന്തരമാണ് പലരും ക്യാംപെയ്നില്‍ ചൂണ്ടിക്കാട്ടുന്നത്.കാര്‍ഷിക നിയമത്തിലെ പൊള്ളത്തരങ്ങള്‍ വെളിവാക്കുന്ന ട്വീറ്റുകളും പലരും പങ്കുവെക്കുന്നുണ്ട്.

വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട ജനങ്ങള്‍ ഒത്തൊരുമയോടെ ജീവിക്കുന്നതിനെ എന്തിനാണ് മോദിസര്‍ക്കാര്‍ ഭയക്കുന്നതെന്നും എന്തിനാണ് ഭിന്നിപ്പ് സൃഷ്ടിക്കുന്നതെന്നും നിരവധി പേര്‍ ചോദിക്കുന്നു. ഇന്ധനവില-പാചകവാതക വില വര്‍ധനവും ചര്‍ച്ചയാകുന്നുണ്ട്.

https://twitter.com/DosanjhSaab3/status/1457158493568319488?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1457158493568319488%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.doolnews.com%2Ftwitter-trending-why-modi-against-india-320.html

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button