28.7 C
Kottayam
Saturday, September 28, 2024

ട്വിറ്റർ ബ്ലൂ ടിക്കിന് പണം ഈടാക്കുക അടുത്ത ആഴ്ച മുതൽ, പ്രതിമാസ നിരക്ക് ഇങ്ങനെ

Must read

സാൻഫ്രാൻസിസ്കോ: ട്വിറ്റർ ഉപയോക്താക്കളിൽ നിന്നും ബ്ലൂ ടിക്കിന് പണം ഈടാക്കുക അടുത്ത ആഴ്ച മുതലെന്ന് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. കഴിഞ്ഞ ആഴ്ച ട്വിറ്റർ ഏറ്റടുത്തതിന് ശേഷം ബ്ലൂ വെരിഫിക്കേഷൻ ബാഡ്ജുകൾ ലഭിക്കണമെങ്കിൽ ഇനി മുതൽ ട്വിറ്റർ ഉപയോക്താക്കൾ പണം നല്കണമെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. 

പ്രതിമാസ നിരക്കിലായിരിക്കും ട്വിറ്റർ ബ്ലൂ ടിക്കിനായി പണം ഈടാക്കുക. ഒരു മാസം 8 ഡോളറായിരിക്കും ഉപയോക്താക്കൾ നൽകേണ്ടി വരിക. അതായത് നിലവിൽ 663  ഇന്ത്യൻ രൂപ. അടുത്ത തിങ്കളാഴ്ച മുതൽ ഈ നിരക്ക് ഈടാക്കി തുടങ്ങും എന്നാണ് റിപ്പോർട്ട്. വെരിഫൈഡ് ചെയ്ത അക്കൗണ്ടുകൾക്കാണ് ട്വിറ്റർ ബ്ലൂ ടിക്ക് ബാഡ്ജ് നൽകുന്നത്. ഈ ബ്ലൂ ടിക്ക് വേണ്ടവർ പണം നൽകണം അല്ലാത്ത പക്ഷം ബ്ലൂ ടിക്ക് ബാഡ്ജ് നഷ്ടമാകും. 

കഴിഞ്ഞ ആഴ്ചയാണ് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നത്. നിരവധി വിവാദങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിലാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തത്. 44 ബില്യൺ ഡോളർ കരാറിൽ മസ്‌ക് മുൻപ് ഒപ്പു വെച്ചെങ്കിലും ഏറ്റെടുക്കൽ പൂർത്തിയാക്കണമെങ്കിൽ ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾ കുറിച്ച് വ്യക്തമായ വിവരം നൽകണമെന്ന് ട്വിറ്ററിനോട് മസ്‌ക് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ യഥാർത്ഥ വിവരങ്ങൾ നൽകിയില്ല എന്നാരോപിച്ച് മസ്‌ക് കരാറിൽ നിന്നും പിന്മാറി. ഇതിനെ തുടർന്ന് ട്വിറ്റർ ഇലോൺ മാസ്കിനെതിരെ നിയമ പോരാട്ടത്തിന് തയ്യാറായി. ട്വിറ്റർ ഏറ്റെടുക്കാനുള്ള കോടതി നിർദേശിച്ച അവസാന ദിവസത്തിന് തൊട്ട് മുൻപാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്. 

വരുമാനത്തിന്റെ ഭൂരിഭാഗവും ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്‌ഷനിൽ നിന്നും കണ്ടെത്തുക എന്നതാണ് മസ്‌ക് ലക്ഷ്യം വെക്കുന്നത്. അതിന്റെ ആദ്യ പടിയാണ് വെരിഫൈഡ് അക്കൗട്ടുകളുടെ ബ്ലൂ ടിക്ക് ബാഡ്ജിന് നിരക്ക് ഏർപ്പെടുത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

Popular this week