കോട്ടയം നഗരസഭയില്‍ വമ്പന്‍ ട്വിസ്റ്റ്! വിമതയുടെ പിന്തുണ യു.ഡി.എഫിന്; ഭരണം നറുക്കിട്ട് തീരുമാനിക്കും

കോട്ടയം: കോട്ടയം നഗരസഭയില്‍ കോണ്‍ഗ്രസ് വിമതയായി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ബിന്‍സി സെബാസ്റ്റ്യന്‍ യു.ഡി.എഫിന് പിന്തുണ അര്‍പ്പിച്ചു. ഇതോടെ 52 സീറ്റുള്ള നഗരസഭയില്‍ ഇരു മുന്നണികള്‍ക്കും 22 അംഗങ്ങള്‍ വീതമായി. ഈ സാഹചര്യത്തില്‍ നഗരസഭ ആരു ഭരിക്കുമെന്നത് നറുക്കിട്ട് തീരുമാനിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടക്കം മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് ഇടപെട്ടാണ് കോണ്‍ഗ്രസ് വിമതയെ അനുനയിപ്പിച്ചതെന്നാണ് വിവരം. അതേസമയം അഞ്ച് വര്‍ഷം നഗരസഭാ ചെയര്‍പേഴ്‌സന്‍ സ്ഥാനം കിട്ടിയാല്‍ മാത്രമെ യുഡിഎഫിനെ പിന്തുണയ്ക്കുകയുള്ളുവെന്നാണ് ബിന്‍സി സെബാസ്റ്റ്യന്‍ അറിയിച്ചിരിക്കുന്നത്. ഇവിടെ എന്‍ഡിഎ 8 സീറ്റുകള്‍ നേടി.

അഞ്ച് വര്‍ഷം ചെയര്‍പേഴ്സന്‍ സ്ഥാനം കിട്ടിയാല്‍ മാത്രമെ .യുഡിഎഫിനെ പിന്തുണയ്ക്കു എന്ന് അറിയിച്ചിട്ടുണ്ടെന്നാണ് ബിന്‍സി സെബാസ്റ്റ്യന്‍ ഡിസിസി ഓഫീസിലെത്തി മടങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News