കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട് ട്വന്റി -20. കുന്നത്തുനാട്ടില്‍ ട്വന്റി -20 മൂന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്. സുജിത് പി. സുരേന്ദ്രനായിരുന്നു ട്വന്റി-20 സ്ഥാനാര്‍ഥിയായി മത്സരിച്ചത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.പി സജീന്ദ്രനാണ് ഇവിടെ ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി. ശ്രീനിജനാണ് രണ്ടാം സ്ഥാനത്ത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറുമെന്നായിരുന്നു ട്വന്റി -20യുടെ അവകാശവാദം.
ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന് വന്‍ മുന്നേറ്റം. 90 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫ് 47 സീറ്റിലും എന്‍ഡിഎ മൂന്ന് സീറ്റിലും മാത്രമാണ് മുന്നേറുന്നത്.
സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ എല്‍ഡിഎഫ് തരംഗമാണ് ആഞ്ഞുവീശുന്നത്. എറണാകുളത്തും മലപ്പുറത്തും വയനാട്ടിലും യുഡിഎഫിനാണ് ലീഡുള്ളത്. നേമത്തും പാലക്കാടും ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. തൃശൂരില്‍ ഒരുവേള സുരേഷ് ഗോപി മുന്നില്‍ വന്നെങ്കിലും പിന്നീട് പിന്നിലായി.