ട്വിഷ ശർമ്മയുടെ മരണം: മുൻ ജഡ്ജി ഗിരിബാല സിംഗിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി; സിബിഐ അന്വേഷണം ഊർജ്ജിതം

ഭോപ്പാൽ: മുൻ മോഡലും നടിയുമായ ട്വിഷ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജഡ്ജി ഗിരിബാല സിംഗിന് ലഭിച്ച മുൻകൂർ ജാമ്യം മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. കേസിലെ വസ്തുതകളും ഗിരിബാലയ്‌ക്കെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളും കണക്കിലെടുത്താണ് വെക്കേഷൻ ജഡ്ജി ദേവ്‌നാരായൺ മിശ്രയുടെ അസാധാരണ ഉത്തരവ്. ഭോപ്പാൽ അഡീഷണൽ സെഷൻസ് കോടതി മെയ് 15-ന് ഗിരിബാലയ്ക്ക് അനുവദിച്ച മുൻകൂർ ജാമ്യമാണ് 17 പേജുകളുള്ള വിധിയിലൂടെ ഹൈക്കോടതി റദ്ദാക്കിയത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളുമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി പൂർണ്ണമായി അംഗീകരിച്ചു.

“ട്വിഷയുടെ കേസിൽ ഒടുവിൽ നീതി നടപ്പിലായിരിക്കുകയാണ്,” ഇരയുടെ കുടുംബത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു. 36 വർഷത്തോളം ജുഡീഷ്യൽ സർവീസിലിരുന്ന വ്യക്തിയാണ് ഗിരിബാല സിംഗ്. നിയമത്തോട് അല്പമെങ്കിലും ബഹുമാനമുണ്ടെങ്കിൽ അവർ സിബിഐക്ക് മുന്നിൽ എത്രയും വേഗം കീഴടങ്ങണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസുമായി ബന്ധപ്പെട്ട് ട്വിഷയുടെ ഭർത്താവ് സമർത്ഥ് സിംഗിനെ ഭോപ്പാലിലെ കോടതി ബുധനാഴ്ച സിബിഐ കസ്റ്റഡിയിൽ വിട്ടു. തുടർന്ന് സമർത്ഥിനെയും കൂട്ടി സിബിഐ സംഘം കതാരാ ഹിൽസ് പ്രദേശത്തുള്ള ഗിരിബാല സിംഗിന്റെ വീട്ടിലെത്തി വിശദമായ പരിശോധനയും അന്വേഷണവും നടത്തി.

കഴിഞ്ഞ മെയ് 12-നാണ് ഭോപ്പാലിലെ ഭർതൃവീട്ടിൽ ട്വിഷ ശർമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് തിങ്കളാഴ്ചയാണ് കേസിന്റെ അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) ഏറ്റെടുത്തത്. മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പുനർ രജിസ്റ്റർ ചെയ്താണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ട്വിഷയുടെ ഭർത്താവ് സമർത്ഥ് സിംഗ്, ഭർതൃമാതാവ് ഗിരിബാല സിംഗ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.

കഴിഞ്ഞ മെയ് 12-നാണ് ഭോപ്പാൽ കതാര ഹിൽസിലെ ഭർതൃവീട്ടിൽ ട്വിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച രണ്ട് മണിക്കൂറിലധികം സമയം എടുത്ത് കുറ്റകൃത്യം നടന്ന സ്ഥലത്ത് ഡമ്മി ഉപയോഗിച്ച് സംഭവം പുനരാവിഷ്കരിച്ചു. ഇതിനുശേഷമാണ് സമർത്ഥിനെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തത്. ഗർഭച്ഛിദ്രത്തിന് ശേഷം ട്വിഷ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും താൻ ഭാര്യയ്ക്ക് ഏഴുലക്ഷം രൂപ നൽകിയിരുന്നു എന്നുമാണ് സമർത്ഥ് പോലീസിനോട് പറഞ്ഞത്. എന്നാൽ, ഒളിവിൽ പോയ കാലയളവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇയാൾ വ്യക്തമല്ലാത്ത മറുപടികളാണ് നൽകിയതെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി സമർത്ഥിന്റെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, പാസ്പോർട്ട്, തിരിച്ചറിയൽ രേഖകൾ എന്നിവ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. കേസ് സിബിഐക്ക് കൈമാറിയ സാഹചര്യത്തിൽ സമർത്ഥ് സിങ്, മാതാവ് ഗിരിബാല സിങ് എന്നിവരെ പ്രതികളാക്കി സിബിഐ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിബിഐയുടെ സ്പെഷ്യൽ ക്രൈം യൂണിറ്റ് ഭോപ്പാലിലെത്തി കേസ് ഡയറിയും മറ്റ് തെളിവുകളും ശേഖരിക്കുകയും സംസ്ഥാന പോലീസിന്റെ എഫ്‌ഐആർ പുനർരജിസ്റ്റർ ചെയ്യുകയും ചെയ്തു.

കൂടുതൽ കണ്ടെത്തുക വീഡിയോ ഉള്ളടക്കം യാത്രാ വിവരണം സാങ്കേതികവിദ്യ വാർത്തകൾ ഭാരതീയ ന്യായ സംഹിതയിലെ (BNS) 80 (2), 85, 3 (5) വകുപ്പുകൾക്ക് പുറമെ സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാന പോലീസ് നേരത്തെ ചുമത്തിയ അതേ ഗുരുതരമായ കുറ്റങ്ങൾ തന്നെയാണ് സിബിഐയും പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്

The Madhya Pradesh High Court has cancelled the anticipatory bail granted to former judge Giribala Singh in connection with the death of former model and actress Tvisha Sharma. Vacation Judge Devnarayan Mishra passed the 17-page order considering the gravity of the allegations. Tvisha was found dead at her husband’s residence in Bhopal on May 12. Following the High Court’s decision, the CBI, which recently took over the case and registered a fresh FIR under BNS and the Dowry Prohibition Act, has intensified its probe and taken Tvisha’s husband, Samarth Singh, into custody.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News