24.6 C
Kottayam
Friday, June 5, 2026

120 മണിക്കൂർ പിന്നിട്ട് രക്ഷാപ്രവർത്തനം; തകർന്ന ടണലിൽ നിന്ന് താെഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

Must read

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ തുരങ്കം തകർന്നതിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന 40 നിർമാണ തൊഴിലാളികളെ പുറത്തെത്തിക്കാനള്ള ശ്രമം തുടരുന്നു. 120 മണിക്കൂറിലേറെയായി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ ദീർഘനേരം കുടങ്ങിക്കിടക്കുന്നത് അവരുടെ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുണ്ട്.

നവംബർ 12 ന്, നിർമ്മാണത്തിലിരിക്കുന്ന സിൽക്യാര ടണലിന്റെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു, 40 നിർമ്മാണ തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. 2018- ൽ തായ്‌ലൻഡിലെ ഒരു ഗുഹയിൽ കുടുങ്ങിയ കുട്ടികളെ വിജയകരമായി രക്ഷിച്ചതുൾപ്പെടെ തായ്‌ലൻഡിലെയും നോർവേയിലെയും എലൈറ്റ് റെസ്‌ക്യൂ ടീമുകൾ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ ഒപ്പമുണ്ട്.

രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിലൂടെ 30 മീറ്ററോളം തുരന്ന് കുടുങ്ങിയ തൊഴിലാളികൾക്ക് ഭക്ഷണവും ഓക്സിജനും വിതരണം ചെയ്യുന്നതിനായി അഞ്ച് പൈപ്പുകൾ ഘടിപ്പിച്ചിട്ടുണ്ട്.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് സമഗ്രമായ പുനരധിവാസത്തിന്റെ ആവശ്യകത ഡോക്ടർമാർ ഊന്നിപ്പറയുന്നു, തുരങ്കത്തിൽ ദീർഘ നേരം നിൽക്കുന്നത് കാരണം മാനസികവും ശാരീരികവുമായ റിക്കവറി പ്രക്രിയകൾ ആവശ്യമായി വന്നേക്കാൻ സാധ്യതയുണ്ട്.

- Advertisement -

ഇത് വളരെ ആഘാതകരമായ ഒരു സംഭവമാണ്, അവരുടെ ഭാവിയെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും ഉള്ള അനിശ്ചിതത്വം നിറഞ്ഞ അവരുടെ ഇപ്പോഴത്തെ മാനസികാവസ്ഥ വളരെ ആശങ്കാജനകമായിരിക്കും.

- Advertisement -

അവർക്ക് ഭയവും നിസ്സഹായതയും ആഘാതവും മരവിപ്പും അനുഭവപ്പെടാം. അവർക്ക് കാര്യങ്ങൾ ശരിക്കും പ്രോസസ്സ് ചെയ്യാൻ കഴിഞ്ഞേക്കില്ല,” ഡൽഹിയിലെ ശ്രീ ബാലാജി ആക്ഷൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കൺസൾട്ടന്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.അർച്ചന ശർമ പി ടി ഐയോട് പറഞ്ഞു.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ​ ദീർഘനേരം കുടുങ്ങിക്കിടക്കുന്നത് കൊണ്ട് പരിഭ്രാന്തി അനുഭവപ്പെടാമെന്ന് ആണ് നോയിഡയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ.അജയ് അഗർവാൾ പറഞ്ഞത്.

കൂടാതെ ഓക്സിജൻ കാർബൺ ഡൈ ഓക്സൈഡ് എന്നിവയുടെ അളവ് പോലുള്ള ആംബിയന്റ് അവസ്ഥകളും ശാരീരിക ആരോ​ഗ്യത്തെ ബാധിക്കും തണുത്ത ഭൂ​ഗർഭ താപനിലയിൽ ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ഹൈപ്പോഥെർമിയയ്ക്ക് കാരണമാവുകയും ബോധരഹിതരാകാൻ സാധ്യത ഉണ്ടെന്നും പറയുന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week