KeralaNews

വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് എട്ടു കിലോ ഭാരമുള്ള മുഴ! ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മലപ്പുറം: അതി സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റില്‍ നിന്നു ഡോക്ടര്‍മാര്‍ പുറത്തെടുത്തത് എട്ടു കിലോളം ഭാരമുള്ള മുഴ. മലപ്പുറം പോറൂര്‍ സ്വദേശിയായ 32കാരിയുടെ വയറ്റില്‍ നിന്നാണ് ഗൈനക്കോളജി പ്രഫസര്‍ ഡോ.ടി.വി ശരവണകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം 8 കിലോയോളം ഭാരമുള്ള മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

കഴിഞ്ഞ ഒരു വര്‍ഷമായി വയറ് വീര്‍ത്തുവരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭപാത്രത്തിലുണ്ടായ മുഴ വളര്‍ന്നതാണെന്നു കണ്ടെത്തിയത്. എന്നാല്‍, ശസ്ത്രക്രിയയ്ക്കിടെയാണ് മുഴ ശരീരത്തിന്റെ പലഭാഗങ്ങളിലേക്കും വ്യാപിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

കുടലുകളും മൂത്രസഞ്ചിയും മുഴയോട് ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്ന ഡോ. സി. ശ്രീകുമാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker