നെടുമ്പാശ്ശേരി: ആണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കല്‍ വീട്ടില്‍ ജയിംസാണ് (59) നെടുമ്പാശ്ശേരി േൊലീസ് പിടിയിലായത്. ട്യൂഷന്‍ എടുക്കാനെന്ന വ്യാജേന കുട്ടികളെ വിളിച്ചുവരുത്തി ലൈംഗികാതിക്രമം കാണിച്ചെന്ന പരാതികളെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍പോയി.
തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചാണ് പ്രതിയെ പിടികൂടിയത്. നെടുമ്പാശ്ശേരി എസ്.എച്ച്.ഒ പി.എം. ബൈജു, എസ്.ഐ അനീഷ് കെ. ദാസ്, എ.എസ്.എമാരായ ബിജേഷ്, ബാലചന്ദ്രന്‍, അഭിലാഷ്, എസ്.സി.പി.ഒമാരായ റോണി, ജിസ്‌മോന്‍, യശാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ്.പി കാര്‍ത്തിക്ക് അറിയിച്ചു.
അതേസമയം മറ്റൊരു സംഭവത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മോറല്‍ സയന്‍സ് അധ്യാപകന് ഇരുപത്തി ഒന്‍പതര വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പാവറട്ടി പുതുമനശേരിയിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായിരുന്ന നിലമ്പൂര്‍ ചീരക്കുഴി സ്വദേശിയുമായ കാരാടന്‍ വീട്ടില്‍ അബ്ദുല്‍ റഫീക്കിനെയാണു ( 44) ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
2.15 ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം 9 മാസം കൂടി തടവ് അനുഭവിക്കണമെന്നും ജഡ്ജി എം.പി. ഷിബു വിധിയില്‍ പറയുന്നു. വിനോദ യാത്രയ്ക്കു പോകുന്നതിനിടെ ബസില്‍ വച്ച് കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
2012 ലാണ് കേസിനാസ്പദമായ സംഭവം. വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പെണ്‍കുട്ടി അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചതോടെയാണ് മാതാവിന് സംശയം തോന്നിയത്. തുടര്‍ന്ന് ഡോക്ടറുടെ പക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ലൈംഗിക അതിക്രമം നടന്നതായും അന്തരികാവയങ്ങള്‍ക്ക് മുറിവേറ്റതായും പരിശോധനയില്‍ കണ്ടെത്തിയതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.