25.5 C
Kottayam
Sunday, June 7, 2026

ഗേ വിവാഹമാണെന്നാണ് ആദ്യം കരുതിയത്:; അയ്യേ..നാണംകെട്ട ഏര്‍പ്പാട്, സ്ത്രീ എന്താ അടിമയോ? ഹരീഷ് വാസുദേവന്‍

Must read

കൊച്ചി: പേരോട് ഉസ്താദിന്റെ മകന്റെ കല്യാണ കുറിയില്‍ പെണ്‍കുട്ടിയുടെ പേര് ചേര്‍ക്കാത്തതില്‍ പരിഹാസവുമായി അഡ്വക്കേറ്റും രാഷ്ട്രീയ നിരീക്ഷകനുമായ ഹരീഷ് വാസുദേവന്‍. ആയിഷ മാര്‍ക്കറൗസിന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്ക്വെച്ചാണ് ഹരീഷ് വാസുദേവന്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്. ഗേ വിവാഹമാണെന്നാണ് ആദ്യം കരുതിയതെന്നും പിന്നെയാണ് പോസ്റ്റ് വായിച്ചതെന്നും സ്ത്രീ എന്താ അടിമയോ എന്നാണ് ഹരീഷ് കുറിപ്പിലൂടെ വ്യക്തമാക്കിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഗേ വിവാഹമാണെന്നാണ് ആദ്യം കരുതിയത്. പിന്നെയാണ് പോസ്റ്റ് വായിച്ചത്..
അയ്യേ…. നാണംകെട്ട ഏര്‍പ്പാട്. സ്ത്രീ എന്താ അടിമയോ? ആണുങ്ങള്‍ മാത്രം തമ്മിലുള്ള ഇടപാടാണോ വിവാഹം? ആ സ്ത്രീയുടെ പേര് പോലുമില്ല പാവം അവരുടെ ഒരു അവസ്ഥ !

ആയിഷ മാര്‍ക്കറൗസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

- Advertisement -

അങ്ങ് ദൂരെ ഉള്ള താലിബാന്‍ ഒന്നുമല്ല യഥാര്‍ത്ഥ ഇസ്ലാം. നമ്മളൊന്നും അങ്ങനെയല്ല, നമ്മുടെ ചുറ്റുമുള്ളവരൊന്നും അങ്ങനെയല്ല, ഇവിടെ സ്ത്രീകള്‍ കല്യാണങ്ങള്‍ ആഘോഷിക്കുന്നില്ലേ? നമ്മള് അവര്‍ക്ക് വേണ്ട സോതന്ത്ര്യം കൊടുക്കുന്നില്ലേ? ആവശ്യത്തിന് ബിരിയാണി വിളമ്ബുന്നില്ലേ? കൈ നൊറച്ചും വള ഇല്ലേ?…

- Advertisement -

പേരോട് ഉസ്താദിന്റെ മോന്റെ കല്യാണ കുറിയാണ്… പെണ്ണിന്റെ പേര് പോലും അപ്രത്യക്ഷമാണ്! കല്യാണ വിഡിയോയില്‍ വരന്‍ മാത്രം കാറിലും റോഡിലും സ്റ്റേജിലും നിന്നും തിരിഞ്ഞും ചിരിച്ചും കൂട്ടുകാരുടെ തോളില്‍ കൈയിട്ടും പലേ പോസിലും ആഘോഷിക്കുന്ന ഷൂട്ട്. ഉപ്പയുടെ മകളായും ഇദ്ദേഹത്തിന്റെ ഭാര്യയായും മാത്രം ഒതുക്കിയ ഒരുവള്‍. ആവശ്യത്തിന് സ്വാധീനവും പവറും ഇല്ലാത്തതു കൊണ്ട് മാത്രം താലിബാന്‍ ആവാന്‍ പറ്റാത്തവരുണ്ട് നമ്മുടെ ഇടയില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

Popular this week