കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പൊലീത്ത സഖറിയ മാർ അന്തോണിയോസിന്റെ സംസ്കാരം പ്രമാണിച്ച് ഓർത്തഡോക്സ് സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ഇന്നലെയാണ് സഖറിയ മാർ അന്തോണിയോസ് (77) കാലം ചെയ്തത്.
ഇന്നലെ രാവിലെ 10ന് ചെങ്ങന്നൂർ കല്ലിശേരിയിലെ ഡോ. കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു അന്ത്യം. പുലർച്ചെ ശ്വാസംമുട്ടൽ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1991 മുതൽ 2009 വരെ കൊച്ചി ഭദ്രാസനത്തിന്റെയും 2009 മുതൽ 2022 നവംബർ 3ന് ചുമതലകളിൽനിന്ന് വിരമിക്കുന്നതു വരെ കൊല്ലം ഭദ്രാസനത്തിന്റെയും അധ്യക്ഷനായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News