‘സത്യമാണ് എന്റെ ദൈവം’ ശിക്ഷാവിധിക്ക് പിന്നാലെ ഗാന്ധിജിയുടെ വാക്കുകൾ ട്വീറ്റ്‌ചെയ്ത് രാഹുൽ

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കോടതി രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വചനങ്ങള്‍ ട്വീറ്റ്‌ചെയ്ത് രാഹുല്‍ഗാന്ധി. ‘സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം. സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം’ – രാഹുല്‍ ട്വീറ്റ് ചെയ്തു. കോടതിയില്‍ നേരിട്ട് ഹാജരായി ശിക്ഷാവിധി കേട്ടതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ പ്രതികരണമാണിത്.

മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് സൂറത്തിലെ കോടതി കോണ്‍ഗ്രസ് നേതാവിന് രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചത്. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുലിന് ജാമ്യം അനുവദിച്ച കോടി കേസില്‍ അപ്പീല്‍ നല്‍കാന്‍ 30 ദിവസം സമയം അനുവദിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News