ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും ക്ലാസുകള്‍ ഓണ്‍ലൈനായാണ് ഇപ്പോള്‍ അദ്ധ്യയനം നടത്തുന്നത്. ബി.ജെ.പി ഇതര സംസ്ഥാനങ്ങള്‍ പരീക്ഷകള്‍ നടത്തുന്നതിനെതിരെ ഇതിനോടകം രംഗത്ത് വന്നു കഴിഞ്ഞു. ഇപ്പോഴിതാ പരീക്ഷ നടത്തിപ്പിനെതിരെ മറ്റൊരു പ്രചാരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നോതാവ് അല്‍കാ ലാമ്ബ.
ട്വിറ്ററിലൂടെയാണ് അല്‍കാ ലാമ്ബ വിവാദ പ്രസ്ഥാവന നടത്തിയത്. കര്‍ണാടക നടത്തുന്ന പ്രവേശന പരീക്ഷയായ കണ്‍സോര്‍ഷ്യം ഓഫ് മെഡിക്കല്‍ എഞ്ചിനിയറിങ്ങ് ഡെന്റല്‍ കോളേജസ് ഓഫ് കര്‍ണാടക (COMEDK) എഴുതിയ 57 വിദ്യാര്‍ഥികള്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് അല്‍കാ ലാമ്ബയുടെ ട്വീറ്റ്. മിനിറ്റുകള്‍ക്കകം തന്നെ ട്വീറ്റ് വൈറലാവുകയും ചെയ്തു.
അല്‍കാ ലാമ്ബയുടെ ട്വീറ്റ് ഇങ്ങനെ
‘എല്ലാവരും അറിയുന്നത് പോലെ തന്നെ പരീക്ഷകള്‍ നടത്തുകയാണ്. വിദ്യാര്‍ത്ഥികളുടെ ജീവന്‍ വച്ച് ഇനി എന്ത് തരത്തിലുള്ള പരീക്ഷയാണ് സര്‍ക്കാര്‍ നടത്തുന്നത് COMEDK യു.ജി.ഇ.റ്റി 2020 പരീക്ഷ എഴുതിയ 57 വിദ്യാര്‍ത്ഥികള്‍ മരിക്കുകയും 5,371 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 8456 വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ക്വാറന്റൈനിലാണ്’. ഇങ്ങനെ പോകുന്നു ട്വീറ്റ്.
ഒരു പ്രമുഖ ദേശീയ മാധ്യമം നല്‍കിയ വാര്‍ത്ത കണ്ടാണ് അല്‍ക ലാമ്ബ ഇത്തരമൊരു പ്രസ്ഥാവന നടത്തിയത്. തൊട്ടുപിന്നാലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി സര്‍ക്കാരിനെതിരെ രംഗത്തു വരികയും ചെയ്തു.
എന്നാല്‍ പൂര്‍മായും തെറ്റായ ഒുരു വാര്‍ത്തയാണിത്. സ്‌ക്രീന്‍ ഷോട്ടുകളില്‍ പ്രചരിക്കുന്ന തരത്തില്‍ ന്യൂസ് 18 ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടില്ല. എന്ന് അവരുടെ ഔദ്യേഗിക വെബ്‌സൈറ്റ് പരിശോധിച്ചാല്‍ വ്യക്തമാകും. ഇനി പ്രചരിക്കുന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് ഒന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ നിരവധി വ്യാകരണപിശകുകളും അക്ഷരത്തെറ്റുകളും കണ്ടെത്താനാകും. ആദ്യമായി തന്നെ COMEDK എന്ന പേര് നോക്കാം. COMDEK എന്ന് തെറ്റിച്ചാണ് വാര്‍ത്തയില്‍ നല്‍കിയിരിക്കുന്നത്.