27.4 C
Kottayam
Thursday, June 4, 2026

ചർച്ച പരാജയപ്പെട്ടാൽ ശക്തമായ സൈനിക നടപടി; ഇറാനെ ശിലായുഗത്തിലേക്ക് തള്ളുമെന്ന് ട്രംപ്

Must read

വാഷിങ്ടൺ: ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ സൈനിക നടപടികൾ ശക്തമാക്കാനൊരുങ്ങുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. പ്രധാന സൈനികലക്ഷ്യങ്ങൾ നേടുന്നതുവരെ യുഎസ് സേന പ്രവർത്തനങ്ങൾ തുടരുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ഭരണകൂടമാറ്റം തങ്ങളുടെ പ്രധാനലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തിന്റെ അവസാനം അടുത്തിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.വൈറ്റ്ഹൗസിൽ വെച്ച് രാജ്യത്തോട് അഭിസംബോധന ചെയ്യവേയാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്.

ഇറാന്റെ സൈനികശേഷി തകർക്കുന്നതും ആണവായുധങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള ലക്ഷ്യങ്ങളിലേക്ക് യുഎസ് അടുക്കുകയാണെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ മാസത്തെ സൈനികനടപടികൾ ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളെയും നേതൃത്വത്തെയും ഗണ്യമായി ദുർബലപ്പെടുത്തിയെന്ന് ട്രംപ് അവകാശപ്പെട്ടു, അതേസമയം  ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ശേഷി ഇല്ലാതാക്കുക എന്നതിനാണ് മുൻഗണന നൽക്കുന്നതെന്നും ആവർത്തിച്ചു.

- Advertisement -

- Advertisement -

ഇറാൻ വ്യവസ്ഥകളുമായി യോജിച്ചില്ലെങ്കിൽ അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ആക്രമണങ്ങൾ വർദ്ധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു, രാജ്യം യുഎസ് ലക്ഷ്യങ്ങൾ നിറവേറ്റുന്നതുവരെ സൈനിക സമ്മർദ്ദം തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുഎസ് സേന വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ ഇറാന്റെ മിസൈൽ ശേഷി, നാവിക സേന, സൈനിക നേതൃത്വം എന്നിവയ്ക്ക് ഗുരുതരമായ നാശം സംഭവിച്ചതായും ട്രംപ് അവകാശപ്പെട്ടു.

ഇറാന്റെ മിസൈൽ ഉത്പാദന ശേഷി നശിപ്പിക്കുക, നാവിക ശക്തി ദുർബലപ്പെടുത്തുക, ഇറാന് ആണവായുധം ലഭിക്കില്ലെന്ന് ഉറപ്പാക്കുക എന്നിവ ഉൾപ്പെടെയുള്ള യുഎസ് പ്രധാന യുദ്ധലക്ഷ്യങ്ങളിലേക്ക് അടുക്കുകയാണെന്ന് ട്രംപ് പറഞ്ഞു. പ്രധാന സൈനിക ലക്ഷ്യങ്ങൾക്ക് ഇതിനകം തന്നെ ഗണ്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ നാവിക, വ്യോമ സേനകൾക്ക് വലിയ നാശനഷ്ടം സംഭവിച്ചതായും അതിന്റെ നേതൃത്വ ഘടനയ്ക്ക് വലിയ നഷ്ടം സംഭവിച്ചതായും പ്രസിഡന്റ് അവകാശപ്പെട്ടു.

- Advertisement -

ഇറാനെ ആണവായുധങ്ങൾ നേടുന്നതിൽനിന്ന് തടയുന്നത് യുഎസ് നയത്തിന്റെ പ്രധാന ലക്ഷ്യമായി തുടരുന്നുവെന്ന് ട്രംപ് ആവർത്തിച്ചു. ഒബാമ ഭരണകൂടത്തിന്റെ കാലത്ത് ചർച്ച ചെയ്ത ആണവ കരാർ ഉൾപ്പെടെയുള്ള മുൻ നയതന്ത്ര ശ്രമങ്ങളെ വിമർശിച്ച ട്രംപ് ഈ പ്രശ്നം നേരത്തെ തന്നെ പരിഹരിക്കേണ്ടതായിരുന്നു എന്നും പറഞ്ഞു. ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം, കൊറിയൻ യുദ്ധം, വിയറ്റ്നാം, ഇറാഖ് എന്നിവയുമായി ഇറാനെതിരെയുള്ള യുദ്ധത്തിന്റെ സമയക്രമം താരതമ്യം ചെയ്തു. ഇറാന്റെ പ്രതിരോധം ഒരു മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ഹോർമുസ് കടലിടുക്ക് വഴി എണ്ണക്കപ്പലുകളെ ആശ്രയിക്കുന്ന രാജ്യങ്ങളോട് ഹോർമുസിനെ സുരക്ഷിതമാക്കുന്നതിൽ കൂടുതൽ പങ്ക് വഹിക്കാൻ ട്രംപ് അഭ്യർത്ഥിച്ചു. ഊർജസ്ഥിരത നിലനിർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വെനസ്വേലയുമായുള്ള സഹകരണം അദ്ദേഹം എടുത്തുപറഞ്ഞു. പങ്കാളികളുടെ സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് യുഎസിന്റെ സൈനിക ഇടപെടലിന്റെ ലക്ഷ്യമെന്ന് പറഞ്ഞ ട്രംപ് സഖ്യകക്ഷികൾക്ക് നന്ദിയറിയിക്കുകയും ചെയ്തു.

English Summary: US President Donald Trump, in a national address from the White House, warned of intensified military action against Iran if diplomatic talks fail. He stated that the US is close to achieving its key objectives, including dismantling Iran’s nuclear capabilities and weakening its military infrastructure. While asserting that the conflict’s end is near and the US could send Iran back to the “Stone Age,” Trump clarified that “regime change” is not the primary goal. He emphasized that priority remains on ensuring Iran never develops nuclear weapons.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week