48 മണിക്കൂറിനുള്ളിൽ ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കും; ട്രംപിന്റെ അന്ത്യശാസനം

donald trump
ഡൊണാള്‍ഡ് ട്രംപ്‌

വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് കപ്പൽഗതാഗതത്തിനായി തുറക്കുന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കുമെന്ന് ട്രംപിന്റെ ഭീഷണി. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നില്ലെങ്കിൽ അവരുടെ വിവിധ ഊർജ പ്ലാന്റുകൾ തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഏറ്റവും വലുതിൽ നിന്നായിരിക്കും തുടക്കമെന്നും അദ്ദേഹം തന്റെ സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിലൂടെ ഭീഷണിപ്പെടുത്തി.

ട്രംപിന്റെ അന്ത്യശാസനത്തിന് മറുപടിയായി, മേഖലയിലെ യുഎസിന്റെ  ഊർജ-സാങ്കേതികവിദ്യ സംവിധാനങ്ങളെ ലക്ഷ്യമിടുന്നതായി ഇറാൻ പറഞ്ഞു. ഇറാന്റെ ഇന്ധന, ഊർജകേന്ദ്രങ്ങളെ ആക്രമിച്ചാൽ യുഎസിന്റെയും മേഖലയിലെ ഭരണകൂടങ്ങളുടെയും ഊർജ, വിവരസാങ്കേതികവിദ്യ, സമുദ്രജല ശുദ്ധീകരണ സംവിധാനങ്ങളെ ലക്ഷ്യംവെക്കുമെന്ന് ഇറാൻ സൈന്യത്തിന്റെ ഓപ്പറേഷണൽ കമാൻഡ് ഖതം അൽ-അൻബിയ പറഞ്ഞതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

നേരത്തെ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ അതുപയോഗിക്കുന്ന രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. യു.എസിന് ഹോർമുസ് കടലിടുക്ക് ആവശ്യമില്ല. പക്ഷേ, യൂറോപ്പിനും കൊറിയക്കും ജപ്പാനും ചൈനക്കും വേണം. അതുകൊണ്ട് അതിന്റെ സുരക്ഷ അവർ നോക്കട്ടെ എന്നാണ് ട്രംപ് പറഞ്ഞത്. ഇറാനെതിരായ യുദ്ധത്തിൽ യു.എസ്.-ഇസ്രയേൽ സഖ്യം വിജയത്തിലേക്ക് നീങ്ങുകയാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഭീഷണി.

English Summary: US President Donald Trump has issued a severe ultimatum to Iran, threatening to strike its energy plants if the Strait of Hormuz is not fully reopened for international shipping within 48 hours. Posting on his social media platform, Truth Social, Trump warned that the military action would begin with Iran’s largest energy facility. This escalation follows ongoing tensions in the region, with the US demanding immediate restoration of free maritime movement in the vital oil transit route

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News