27.6 C
Kottayam
Thursday, June 4, 2026

പോപ്പായി വേഷമിട്ട എഐ ചിത്രം പങ്കുവച്ച് ട്രംപ്; വലിയ അനാദരവെന്ന് വിമര്‍ശനം

Must read

വാഷിങ്ടണ്‍: പോപ്പിന്റെ വേഷത്തിലുള്ള എഐ ചിത്രം പങ്കുവച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സസ്‌കാര ചടങ്ങ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് ട്രംപിന്റെ പോസ്റ്റ്. കത്തോലിക്കനല്ലാത്ത ട്രംപ് ട്രൂത്ത് സോഷ്യലിലാണ് പോപ്പിന്റെ തലപ്പാവും അണിഞ്ഞ ചിത്രം പോസ്റ്റുചെയ്തത്.

അടുത്ത പോപ്പിനെ തിരഞ്ഞെടുക്കാന്‍ വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗനടപടികള്‍ (കോണ്‍ക്ലേവ്) ഈ മാസം ഏഴിന് തുടങ്ങാനിരിക്കേ തനിക്ക് പുതിയ പോപ്പ് ആകണമെന്ന ആഗ്രഹം ഡോണള്‍ഡ് ട്രംപ് തുറന്നുപറഞ്ഞിരുന്നു. തമാശയായാണ് ട്രംപ് പറഞ്ഞതെങ്കിലും യു.എസ് മാധ്യമങ്ങള്‍ വിഷയം ഏറ്റുപിടിച്ചു. സാമൂഹിക മാധ്യമങ്ങളിലടക്കം വിഷയം വൈറലായി.

- Advertisement -

ആരെയാണ് ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി കാണാന്‍ ആഗ്രഹിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അങ്ങനെയൊരു അവസരം ലഭിച്ചാല്‍ പോപ്പ് ആകുന്നതിനാകും തന്റെ പ്രഥമ പരിഗണനയെന്നും തമാശ കലര്‍ന്ന ചിരിയോടെ ട്രംപ് പറഞ്ഞു.

- Advertisement -

പുതിയ പോപ്പ് ആരാകണം എന്നത് സംബന്ധിച്ച് തനിക്ക് പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ലെന്നും അത് ന്യൂയോര്‍ക്കില്‍ നിന്നുളള ആളായാല്‍ വലിയ സന്തോഷമുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 80 വയസില്‍ താഴെയുളള കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുക.

- Advertisement -

135 കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇന്ത്യയില്‍ നിന്നുള്ള നാല് കര്‍ദിനാള്‍മാരാണ് പങ്കെടുക്കുന്നത്. പുതിയ മാര്‍പാപ്പയെ കണ്ടെത്തുന്നത് വരെ കോണ്‍ക്ലേവ് തുടരും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകും.

അതേസമയം, ട്രംപിന്റെ പോസ്റ്റ് വലിയ അനാദരവാണെന്നും ഉടന്‍ അത് നീക്കം ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ പലരും ആവശ്യപ്പെട്ടു. ട്രംപ് ക്രിസ്ത്യന്‍ സമൂഹത്തെ അവഹേളിക്കുകയാണെന്നും ചിലര്‍ കുറ്റപ്പെടുത്തി. കത്തോലിക്ക സമൂഹം ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വേര്‍പാടില്‍ ദു:ഖാചരണം നടത്തുമ്പോള്‍ ചിത്രം തീര്‍ത്തും അനുചിതമെന്നാണ് ഭൂരിപക്ഷം പേരും വിമര്‍ശിക്കുന്നത്.

വാഷിങ്ടണ്‍: പോപ്പിന്റെ വേഷത്തിലുള്ള എഐ ചിത്രം പങ്കുവച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സസ്‌കാര ചടങ്ങ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് ട്രംപിന്റെ പോസ്റ്റ്. കത്തോലിക്കനല്ലാത്ത ട്രംപ് ട്രൂത്ത് സോഷ്യലിലാണ് പോപ്പിന്റെ തലപ്പാവും അണിഞ്ഞ ചിത്രം പോസ്റ്റുചെയ്തത്.

അടുത്ത പോപ്പിനെ തിരഞ്ഞെടുക്കാന്‍ വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗനടപടികള്‍ (കോണ്‍ക്ലേവ്) ഈ മാസം ഏഴിന് തുടങ്ങാനിരിക്കേ തനിക്ക് പുതിയ പോപ്പ് ആകണമെന്ന ആഗ്രഹം ഡോണള്‍ഡ് ട്രംപ് തുറന്നുപറഞ്ഞിരുന്നു. തമാശയായാണ് ട്രംപ് പറഞ്ഞതെങ്കിലും യു.എസ് മാധ്യമങ്ങള്‍ വിഷയം ഏറ്റുപിടിച്ചു. സാമൂഹിക മാധ്യമങ്ങളിലടക്കം വിഷയം വൈറലായി.

ആരെയാണ് ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി കാണാന്‍ ആഗ്രഹിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അങ്ങനെയൊരു അവസരം ലഭിച്ചാല്‍ പോപ്പ് ആകുന്നതിനാകും തന്റെ പ്രഥമ പരിഗണനയെന്നും തമാശ കലര്‍ന്ന ചിരിയോടെ ട്രംപ് പറഞ്ഞു.

പുതിയ പോപ്പ് ആരാകണം എന്നത് സംബന്ധിച്ച് തനിക്ക് പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ലെന്നും അത് ന്യൂയോര്‍ക്കില്‍ നിന്നുളള ആളായാല്‍ വലിയ സന്തോഷമുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 80 വയസില്‍ താഴെയുളള കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുക.

135 കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇന്ത്യയില്‍ നിന്നുള്ള നാല് കര്‍ദിനാള്‍മാരാണ് പങ്കെടുക്കുന്നത്. പുതിയ മാര്‍പാപ്പയെ കണ്ടെത്തുന്നത് വരെ കോണ്‍ക്ലേവ് തുടരും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകും.

ട്രംപിന്റെ പോസ്റ്റ് വലിയ അനാദരവാണെന്നും ഉടന്‍ അത് നീക്കം ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ പലരും ആവശ്യപ്പെട്ടു. ട്രംപ് ക്രിസ്ത്യന്‍ സമൂഹത്തെ അവഹേളിക്കുകയാണെന്നും ചിലര്‍ കുറ്റപ്പെടുത്തി. കത്തോലിക്ക സമൂഹം ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വേര്‍പാടില്‍ ദു:ഖാചരണം നടത്തുമ്പോള്‍ ചിത്രം തീര്‍ത്തും അനുചിതമെന്നാണ് ഭൂരിപക്ഷം പേരും വിമര്‍ശിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week