23.9 C
Kottayam
Thursday, June 4, 2026

ഉപരോധം ഇറാനെ നശിപ്പിക്കുന്നു, കരാറുണ്ടാകുന്നത് വരെ തുടരും; അമേരിക്ക യുദ്ധം ജയിക്കുകയാണെന്ന് ട്രംപ്

Must read

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്ക ബഹുദൂരം മുന്നിലാണെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ കരാറിന്റെ സമയപരിധി ബുധനാഴ്ച അവസാനിരിക്കെയാണ് ഡൊണാൾഡ് ട്രംപ് വീണ്ടും അവകാശവാദവുമായി രംഗത്തെത്തിയത്.

ഞാൻ ഒരു യുദ്ധം ജയിക്കുകയാണ്. ഒരുപാട് കാര്യങ്ങൾ നന്നായി പോകുന്നു. നമ്മുടെ സൈന്യം അത്ഭുതകരമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇറാന്റെ സൈനികശേഷി തകർന്നു. അവരുടെ നാവികസേന പൂർണമായും തുടച്ചുനീക്കപ്പെട്ടു. വ്യോമസേനയാണെങ്കിൽ ഒളിവിലാണ്. ഇതിൽ പ്രധാനം യുഎസിന്റെ ഉപരോധമാണ്. അത് ഇറാനെ പൂർണമായും നശിപ്പിക്കുന്നു. ഒരു കരാർ ഉണ്ടാകുന്നത് വരെ ഉപരോധം തുടരുമെന്നും അവർക്ക് പ്രതിദിനം 500 മില്യൺ ഡോളറാണ് നഷ്ടമെന്നും ഡൊണാൾഡ് ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, വാൾസ്ട്രീറ്റ് ജേണൽ തുടങ്ങിയ മാധ്യമങ്ങൾക്കെതിരേയും ഡൊണാൾഡ് ട്രംപ് സാമൂഹികമാധ്യമത്തിൽ രൂക്ഷവിമർശനമുന്നയിച്ചു. ഈ മാധ്യമങ്ങൾ തെറ്റായാണ് വാർത്തകൾ നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇറാനുമായി താനുണ്ടാക്കുന്ന കരാർ 2015-ലെ ആണവ കരാറിനെക്കാൾ ശക്തമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഇതുവരെയുള്ളതിൽ ഏറ്റവും മോശം കരാറായിരുന്നു മുൻപുണ്ടായിരുന്നതെന്നും വിമർശിച്ചു. തന്റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഇസ്രയേലിനും യുഎസ് സൈനികത്താവളങ്ങൾക്കും ഭീഷണിയാകുന്ന ആണവായുധങ്ങൾ ഇറാൻ വികസിപ്പിക്കുമായിരുന്നു. ഇനി ഒരു കരാർ ഉണ്ടാവുകയാണെങ്കിൽ അത് സമാധാനം, സുരക്ഷ എന്നിവ ഉറപ്പുനൽകുമെന്നും ട്രംപ് പറഞ്ഞു.

അതിനിടെ, ഇറാൻ-യുഎസ് രണ്ടാംഘട്ട ചർച്ചകളിൽ അനിശ്ചിതത്വം തുടരുകയാണെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. രണ്ടാം ഘട്ട ചർച്ചകൾക്കായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഉപദേശകൻ ജാരെഡ് കുഷ്നർ എന്നിവരടങ്ങുന്ന സംഘം പാകിസ്താനിലേക്ക് തിരിച്ചതായി ട്രംപ് അറിയിച്ചിരുന്നു. എന്നാൽ, തിങ്കളാഴ്ച വരെ ജെ.ഡി. വാൻസ് വാഷിങ്ടണിൽനിന്ന് പുറപ്പെട്ടിട്ടില്ലെന്നാണ് വാർത്താ ഏജൻസികളായ റോയിട്ടേഴ്സും അസോസിയേറ്റഡ് പ്രസ്സും റിപ്പോർട്ട് ചെയ്യുന്നത്.

- Advertisement -

അതേസമയം, ഇറാൻ രണ്ടാംഘട്ട ചർച്ചകളിൽനിന്ന് പിന്മാറിയേക്കുമെന്നും സൂചനകളുണ്ട്. കഴിഞ്ഞദിവസം ഇറാന്റെ ചരക്കുക്കപ്പൽ അമേരിക്ക പിടിച്ചെടുത്തതും ഹോർമുസിൽ തുടരുന്ന തർക്കങ്ങളുമാണ് ഇറാനെ ചർച്ചയിൽനിന്ന് പിന്മാറാൻ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയുടേത് പ്രകോപനപരമായ നടപടികളാണെന്നും വെടിനിർത്തൽ കരാർ അമേരിക്ക ലംഘിക്കുകയാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ആരോപിച്ചിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ കരാർ ഏപ്രിൽ 22-നാണ് അവസാനിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week