23.7 C
Kottayam
Saturday, November 16, 2024
test1
test1

സത്യമോ അസത്യമോ, വർഷങ്ങൾക്ക് മുമ്പുള്ള കാര്യം ഇപ്പോൾ പറയുന്നതിൽ എന്ത് പ്രസക്തി ? ശ്രീനിവാസനെ തള്ളി ധ്യാന്‍

Must read

കൊച്ചി:മീപകാലത്ത് ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിനെക്കുറിച്ച് ശ്രീനിവാസന്‍ നടത്തിയ പ്രസ്താവനകള്‍ ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സിനിമയ്ക്ക് അകത്തും ഇക്കാര്യത്തെ പറ്റിയുള്ള ചർച്ചകള്‍ നടന്നു. പ്രിയദർശൻ അടക്കമുള്ളവർ വിഷയത്തിൽ പ്രതികരണവുമായി എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ തന്റെ അഭിപ്രായം പറയുകയാണ് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ.  

അച്ഛന് അത് പറയേണ്ട കാര്യമില്ലെന്ന് പറഞ്ഞ ധ്യാൻ വർഷങ്ങൾക്ക് മുമ്പുള്ള കാര്യം ഇപ്പോൾ പറയുന്നതിൽ എന്ത് പ്രസക്തി എന്ന് ചോദിക്കുന്നു. ഹിപ്പോ​ക്രസി എന്നാൽ കാപട്യം  എന്നാണ് അർത്ഥം. നമ്മൾ പറയുന്നതല്ല പ്രവർത്തിക്കുന്നത്. അതാണ് ഹിപ്പോക്രസി. ഇവിടുത്തെ രാഷ്ട്രീയക്കാരെല്ലാം അതല്ലേയെന്നും ധ്യാൻ ചോദിക്കുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ധ്യാനിന്റെ പ്രതികരണം.  

ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ

അച്ഛൻ ലാൽ സാറിനെ പറ്റി ഇങ്ങനെ ഒരു സംഭവം പറഞ്ഞു. എന്നുവച്ചാൽ ഹിപ്പോക്രാറ്റ് എന്ന് പറയുന്ന സമയത്ത്, എനിക്കാണ് വിഷമം ഉണ്ടാക്കിയത്. എന്റെ ഒരു ദിവസം ആയിരുന്നു സ്പോയ്ൽ ചെയ്തത്. ഇപ്പോ എന്തിനാ അങ്ങനെ പറയേണ്ട കാര്യം എന്തിന് വേണ്ടി എന്നൊക്കെ ആലോചിച്ചായിരുന്നു അത്. അക്കാര്യം പറഞ്ഞ ആളുടെ ദിവസം അല്ല. എന്റെ ദിവസം ആയിരുന്നു പോയത്.

നമ്മൾ അത്രയും ഇഷ്ടപെടുന്ന രണ്ട് ആളുകൾ. അതിൽ ഒരാൾ അങ്ങനെ പറയുന്ന സമയത്ത് കേൾക്കുന്ന നമുക്കാണ് വിഷമം ഉണ്ടാകുന്നത്. ഇതിനൊക്കെ മുമ്പൊരു ഷോയിൽ പോയപ്പോൾ ഇരുവരും ഒന്നിച്ചുള്ളൊരു ഫോട്ടോ ഷെയർ ചെയ്തൊരാളാണ് ഞാൻ. അത്രയ്ക്ക് സന്തോഷം കണ്ടപ്പോ ഷെയർ ചെയ്തതായിരുന്നു.

അതുകഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ഈ ഒരു വിഷയം വരുമ്പോൾ അത് സത്യമോ അസത്യമോ ആകട്ടെ( അച്ഛൻ കള്ളം പറയാറില്ല). അത് ഇപ്പോൾ പറയേണ്ട കാര്യം എന്താണ് എന്ന് നമുക്ക് തോന്നി പോകും. നമ്മൾ ഇഷ്ടപെടുന്ന ആളുകളെ പറ്റി അത് എന്തും ആയിക്കോട്ടെ. നല്ലത് പറയാൻ വേണ്ടി വായ തുറക്കാം.

ഹിപ്പോ​ക്രസി എന്നാൽ കാപട്യം  എന്നാണ് അർത്ഥം. ഈ ലോകത്തിലെ എല്ലാവരും കാപട്യം ഉള്ളവരാണ്. നമ്മൾ പറയുന്നതല്ല പ്രവർത്തിക്കുന്നത്. അതാണ് ഹിപ്പോക്രസി. ഇവിടുത്തെ രാഷ്ട്രീയക്കാരെല്ലാം അതല്ലേ. തെരഞ്ഞെടുപ്പ് സമയത്ത് നമ്മളോട് വന്ന് പറയുന്ന കാര്യങ്ങളെല്ലാം അവർ ചെയ്യുന്നുണ്ടോ.

പണ്ടപ്പോഴോ പറഞ്ഞൊരു കാര്യം, അതും അച്ഛനോട് ലാൽ സാർ വ്യക്തിപരമായി പറഞ്ഞ കാര്യം വർഷങ്ങൾക്കിപ്പുറം വന്നിരുന്നിട്ട് (സരോജ് കുമാർ എന്ന ചിത്രത്തിന് ശേഷം അവർക്കിടയിൽ വിള്ളലുണ്ടായിട്ടുണ്ടെന്ന് നമുക്ക് അറിയാം) ഇങ്ങനെ പറയുമ്പോൾ‌ പറഞ്ഞ ആളെക്കാളും കേട്ട ലാൽ സാറിനെക്കാളും വിഷമം നമ്മളെ പോലുള്ള മലയാളികൾക്കാണ്.

ഇവരുടെ സൗഹൃദം അറിയുന്നത് കൊണ്ടാണത്. എന്തായാലും അച്ഛൻ കാരണം എന്റെ അന്നത്തെ ദിവസം പോയി. അതിൽ യാതൊരു മാറ്റവും ഇല്ല. ചിലപ്പോൾ അവർ ഒരുമിച്ചൊരു സിനിമ ഇനി ഉണ്ടാകാം. അത് ഞാൻ ഒരുപാട് ആ​ഗ്രഹിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പുള്ള കാര്യം ഇപ്പോൾ പറയുന്നതിൽ എന്ത് പ്രസക്തി ?. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദക്ഷിണാഫ്രിക്കയെ തകർത്തു, പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ! സഞ്ജു-തിലക് വെടിക്കെട്ടിന് പിന്നാലെ എറിഞ്ഞൊതുക്കി ബൗളർമാർ

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ജൊഹന്നാസ്ബര്‍ഗില്‍ നടന്ന നടന്ന മത്സത്തില്‍ 135 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തിലക് വര്‍മ (120), സഞ്ജു...

വിമർശകർക്ക് ബാറ്റ് കൊണ്ട് മറുപടി! സഞ്ജുവിനും തിലകിനും സെഞ്ചുറി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. സഞ്ജു സാംസണും (109) തിലക് വര്‍മയും (120) സെഞ്ചുറി നേടിയ മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്....

‘ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ല, ഇപിയെ പാർട്ടി വിശ്വസിക്കുന്നു’; ഇപിയ്ക്ക് പിന്തുണയുമായി സിപിഎം

തിരുവനന്തപുരം: ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഡിസി ബുക്സുമായി ഇപി കരാർ ഉണ്ടാക്കിയിട്ടില്ല. താൻ എഴുതിയതല്ലെന്ന് ജയരാജൻ തന്നെ പറഞ്ഞു. പുസ്തക വിവാദത്തിൽ ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചു....

കേരളം ഇന്ത്യയ്ക്ക് പുറത്തോ? കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെതിരെ...

തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്തെന്ന് സരിൻ, ആധാരവുമായി സൗമ്യ; സരിനൊപ്പം ഭാര്യയും വാർത്താസമ്മേളനത്തിൽ

പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ. ഭാര്യ ഡോ സൗമ്യയുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സരിൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് വീട്ടിലേക്കും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.