25.2 C
Kottayam
Sunday, May 19, 2024

തീർത്ഥാടക സംഘം സഞ്ചരിച്ച ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു; 10 മരണം; 30 ഓളം പേർക്ക് പരിക്ക്

Must read

ലക്നൗ: ഉത്തർപ്രദേശിൽ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ 10 പേർ മരണപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത്വാ ജില്ലയിലായിരുന്നു അപകടം ഉണ്ടായത്.

ആഗ്രയിൽ നിന്നും ലഖ്നൗവിലെ ദേവീ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയായിരുന്നു ട്രക്ക് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടമായ ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു. വിവരം അറിഞ്ഞ് ഉടൻ പോലീസ് സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തി.

പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week