26.8 C
Kottayam
Sunday, November 17, 2024
test1
test1

‘നോ എന്ന് പറഞ്ഞാൽ അതിൽ സത്യമില്ല’; മുകേഷിനൊപ്പമുള്ള ജീവിതത്തിലുണ്ടായ പ്രശ്നം; ആദ്യമായി സൂചന നൽകി മേതിൽ ദേവിക

Must read

കൊച്ചി:നർത്തകിയായി ജനപ്രീതി നേടാൻ കഴിഞ്ഞ മേതിൽ ദേവിക മിക്കപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. നായികയായി സിനിമകളിൽ അവസരം ലഭിച്ചെങ്കിലും ഇവ വേണ്ടെന്ന് നൃത്തത്തിലേക്ക് ശ്രദ്ധ നൽകാനാണ് മേതിൽ ​ദേവിക തീരുമാനിച്ചത്. അടുത്തിടെയാണ് മേതിൽ ദേവി സിനിമാ രം​ഗത്തേക്ക് ചുവട് വെച്ചത്. ബിജു മേനോൻ നായകനാകുന്ന കഥ ഇന്ന് വരെ ആണ് ആദ്യ സിനിമ. മേതിൽ ദേവികയുടെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട് നടനും എംഎൽഎയുമായ മുകേഷുമായുണ്ടായ വിവാഹ ബന്ധവും വേർപിരിയലുമാണ് ഇതിന് കാരണമായത്.

മേതിൽ ദേവികയു‌ടെയും മുകേഷിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. രാജീവ് നായർ എന്നാണ് മേതിൽ ദേവികയുടെ ആദ്യ ഭർത്താവിന്റെ പേര്. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്. 2002 ൽ വിവാഹിതരായ ഇരുവരും 2004 ൽ വേർപിരിഞ്ഞു. പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് മുകേഷിനെ വിവാഹം ചെയ്യുന്നത്. 2013 ൽ വിവാഹിതരായ ഇവർ 2021 ൽ വേർപിരിഞ്ഞു. ആദ്യ വിവാഹ ബന്ധത്തെക്കുറിച്ചും രണ്ടാം വിവാഹത്തെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് മേതിൽ ദേവികയിപ്പോൾ.

പലപ്പോഴും ആൾക്കാർ വിചാരിക്കുന്നത് എഴുത്തുകാരൻ രാജീവ് നായരാണ് തന്റെ മുൻ ഭർത്താവെന്നാണ്. എന്നാൽ അദ്ദേഹമല്ലെന്ന് മേതിൽ ദേവിക വ്യക്തമാക്കി. അദ്ദേഹം വേറെ പ്രൊഫഷനാണ് സോഷ്യൽ മീഡിയയിലേ ഇല്ല. പിരിയുമ്പോൾ പോലും ഐക്യം ഉണ്ടാകണം. കുട്ടിയുടെ കാര്യത്തിൽ അങ്ങനെയൊന്നും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഞാനാണ് അമ്മ. അമ്മയുടെ കൂടെ തന്നെയാണല്ലോ കുറേക്കാലം കുട്ടി. ഇപ്പോൾ ദേവാം​ഗ് ബാം​ഗ്ലൂരിൽ പഠിക്കുന്നു. വീക്കെന്റിൽ അച്ഛനെ കാണും. അതുമൊരു അനു​ഗ്രഹമാണെന്ന് മേതിൽ ദേവിക വ്യക്തമാക്കി

മുകേഷുമായുള്ള രണ്ടാം വിവാഹം വേണ്ടെന്ന് തോന്നിയിട്ടില്ലെന്നും മേതിൽ ദേവിക പറയുന്നു. എല്ലാം നല്ലതിനാണ്. വഴക്കിടാതിരിക്കലാണ് തന്റെ വഴി. അതേസമയം ശണ്ഠ ചെയ്യേണ്ടിട‌ത്ത് ചെയ്യാനറിയാം. പാവമേയല്ല. ശാന്തത എല്ലായിടത്തും എപ്പോഴും കാണിക്കേണ്ടതില്ല. നമുക്ക് നമ്മളോട് ഒരു ഉത്തരവാദിത്വം ഉണ്ട്. പ്രൊഫഷണലി ആയാലും വീട്ടിലായാലും കുട്ടികളുടെ അടുത്തായാലും നമ്മളോട് നമ്മൾ കാണിക്കേണ്ട ഉത്തരവാദിത്വമുണ്ട്.

കലാകാരി എന്ന നിലയിലുള്ള സ്വാതന്ത്ര്യമായിരിക്കണം വ്യക്തി ജീവിതത്തെ ബാധിച്ചു. ചെറുപ്പത്തിലേ ഞാൻ പ്രോ​ഗ്രസീവാണ്. കല തരുന്ന ഫ്രീ തിംങ്കി​ഗ് ഉണ്ടെന്നും മേതിൽ ദേവിക വ്യക്തമാക്കി. വിവാഹ മോചനത്തിന്റെ കാരണത്തെക്കുറിച്ച് വന്ന ചോദ്യത്തിനും മേതിൽ ദേവിക മറുപടി നൽകി.

വളരെ പുരുഷാധിപത്യപരവും സാഡിസ്റ്റിക്കുമായ സമീപനമാണ് മുകേഷിൽ നിന്നുണ്ടായതെന്ന അറിയാൻ കഴിഞ്ഞു. അത് സത്യമാണോ എന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം. ഇത് കേട്ട് കുറച്ച് നിമിഷം നിശബ്ദയായിരുന്ന മേതിൽ ദേവിക കട്ട് എന്ന് പറഞ്ഞു. ഞാൻ നോ എന്ന് പറഞ്ഞാൽ അതിൽ സത്യമില്ല. യെസ് എന്ന് പറഞ്ഞാലും അതൊക്കെ നമ്മൾ നിൽക്കുന്നത് പോലെയിരിക്കുമെന്നും മേതിൽ ദേവിക മറുപടി നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നയൻതാരയ്ക്കെതിരെ സൈബർ ആക്രമണം, ധനുഷിനെ ന്യായീകരിച്ച് ആരാധകർ, സിനിമാ താരങ്ങളുടെ പിന്തുണ നയൻസിന്

ചെന്നൈ : തമിഴ് നടൻ ധനുഷിനെതിരെ പരസ്യമായി വിമർശനമുന്നയിച്ച നടി നയൻതാരക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. ധനുഷിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗുകൾ പ്രത്യക്ഷപ്പെട്ടു. ധനുഷ് നിര്‍മ്മാതാവായ ‘നാനും റൗഡി താൻ’ സിനിമയിലെ ഭാഗങ്ങൾ...

പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിൽ തീപിടുത്തം; ബസ് പൂര്‍ണമായി കത്തി നശിച്ചു

പത്തനംതിട്ട: പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. ബസ് പൂർണമായും കത്തി നശിച്ചു. ​ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കൊന്നുമില്ല.  രാവിലെ അഞ്ചേകാലോടെ അട്ടത്തോട് ഭാ​ഗത്താണ് അപകടമുണ്ടായത്....

കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ്...

രഞ്ജിത്തിനെതിരെ ബം​ഗാളി നടി നൽകിയ ലൈം​ഗികാതിക്രമ കേസ്; കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ബംഗാളി നടിയുടെ പരാതിയിലായിരുന്നു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം. കുറ്റപത്രത്തിൽ രഞ്ജിത് മാത്രമാണ് പ്രതി. 36 സാക്ഷികളുണ്ട്. സിനിമയിൽ അഭിനയിക്കാൻ...

മണിപ്പൂരിൽ വീണ്ടും സംഘ‍ർഷം കനക്കുന്നു ; ഇന്റർനെറ്റ് റദ്ദാക്കി, ഇംഫാലിൽ കർഫ്യൂ

ഇംഫാൽ: അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്‌പോക്‌പി, ചുരാചന്ദ്പൂർ ജില്ലകളിലാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.